ഇന്നലെ യൂടൂബിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ 75,000 ത്തോളം പേരാണ് കണ്ടു കഴിഞ്ഞത്. പേര്‍ളിയുടെ പാട്ടോടെ ആരംഭിക്കുന്ന വീഡിയോയ്ക്ക് 4.42 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് പേര്‍ളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്.
Also Read: സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയില്‍ എത്തുന്നു
100 ദിവസം ഒന്നിച്ചു താമസിക്കുന്ന പരിപാടിയില്‍ ഫൈനല്‍ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയില്‍ തുടങ്ങുന്ന കാത്തിരിപ്പിനാണ് വിവാഹ നിശ്ചയത്തോടെ തിരശീല വീണത്. ഷോ കഴിഞ്ഞാല്‍ ഇവര്‍ ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവര്‍ക്കു മുന്നില്‍ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് പേര്‍ളിയും ശ്രീനിഷും ഊഹാപോഹങ്ങളെ തള്ളുകയായിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2019 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'കിടിലന്‍ നൃത്തച്ചുവടുകളുമായി പേര്‍ളിഷ്'; താരങ്ങളുടെ വിവാഹ നിശ്ചയ വീഡിയോ വൈറലാകുന്നു