കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയില്‍ എത്തുന്നു. വാലന്റൈസ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് സണ്ണി ഇത്തവണ കൊച്ചിയിലെത്തുന്നത്. ഫെബ്രുവരി 14ന് നടക്കുന്ന വാലന്റ്റൈന്സ് ഡേ പരിപാടിയില്‍ സണ്ണി ലിയോണിനൊപ്പം പിന്നണി ഗായിക മഞ്ജരി വയലിനിസ്റ്റ് ശബരീഷ് ഗായിക തുളസി കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സണ്ണി കൊച്ചിയില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വാലന്റൈസ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനും താരം എത്തുന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്.
Also Read: Sunny Leone in Malayalam: സണ്ണി നൃത്തം ചെയ്യും, മമ്മൂട്ടിക്കൊപ്പം
എജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്റര്ടെയ്ന്മെന്റ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1000 രൂപ മുതല്‍ 5000 രൂപ വരെയാണ് പരിപാടിയുടെ ടിക്കറ്റ് നിരക്കുകള്‍. മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു നൃത്ത രംഗത്ത് താരം എത്തുന്നെന്ന വാര്‍ത്തകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടി ചിത്രം 'മധുര രാജ'യിലാണ് താരം ചുവടുവെക്കാനൊരുങ്ങുന്നത്.
Dont Miss: രംഗീലയുമായി സണ്ണി മലയാളത്തിലേക്ക്
മിഡ് ഡേയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സണ്ണി മലയാള ചിത്രത്തില്‍ ചുവടുവെക്കുന്നതു സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്. 'മമ്മൂട്ടി സാറിനൊപ്പം സ്ക്രീന്‍ പങ്കിടുന്നത് കാത്തിരിക്കുകയാണ് ഞാന്‍. ഏറ്റവും പ്രധാനം എന്തെന്നാല്‍, ഈ ഗാന രംഗം വെറുതെ കുത്തിത്തിരുകിയതല്ല. ചിത്രത്തിന്റെ കഥാഗതിയെ നിര്‍ണ്ണയിക്കുന്ന ഒന്നാണീ ഗാനം,' എന്നായിരുന്നു താരം നൃത്ത രംഗത്തെക്കുറിച്ച പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: FILM, Film news, Kochi, Sunny Leone, കൊച്ചി, സണ്ണി ലിയോണി