ഒരു നടനെന്ന നിലയിൽ പുഷ്പ സിനിമകൊണ്ട് തനിക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് ഫഹദ് ഫാസിൽ അഭിമുഖത്തിൽ പറയുന്നത്. സംവിധായകനായ സുകുമാറിനോടുള്ള സ്നേഹം കൊണ്ടുമാത്രമാണ് ചിത്രം ചെയ്തതെന്നുമാണ് നടന്റെ വാക്കുകൾ. അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് പുഷ്പ സിനിമയെ കുറിച്ച് സംസാരിച്ചത്.
'പുഷ്പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടായെന്ന് തോന്നുന്നില്ല. സംവിധായകൻ സുകു സാറിനോടും ഇക്കാര്യം ഞാൻ പറയേണ്ടതുണ്ട്. ഇക്കാര്യം എനിക്ക് മറച്ചു വയ്ക്കേണ്ട കാര്യമില്ല. ഞാൻ സത്യസന്ധമായാണ് പറയുന്നത്. ഞാൻ ആരോടും അനാദരവ് കാണിക്കുന്നതല്ല. ചെയ്ത സിനിമയെ കുറിച്ചും വർക്കിനെ കുറിച്ചുമാണ് സംസാരിച്ചത്.'- ഫഹദ് ഫാസിൽ പറഞ്ഞു.
advertisement
'ചെയ്യാനുള്ളതൊക്കെ ഇവിടെ ചെയ്യുന്നുണ്ട്. ആളുകൾ പുഷ്പയിൽ നിന്നും ഒരു മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സുകു സാറിനോടുള്ള സ്നേഹം കൊണ്ടും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താല്പര്യം കൊണ്ടും മാത്രം ചെയ്ത പടമാണിത്. എനിക്ക് ചെയ്യാനുള്ളതെല്ലാം ഇവിടെ ആണെന്ന കാര്യം വ്യക്തമാണ്.'- എന്നായിരുന്നു ഫഹദ് അന്ന് അഭിമുഖത്തിൽ പറഞ്ഞത്.