തിരക്കഥയുടെ ഓർഡറിൽ തന്നെ ഷൂട്ട് ചെയ്ത ചിത്രമായത് കൊണ്ട് തന്നെ ഇതിന്റെ ചിത്രീകരണം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല എന്നും, പലപ്പോഴും കാലാവസ്ഥയടക്കമുള്ള കാര്യങ്ങൾ തടസ്സമായി വന്നിരുവെന്നും ഫഹദ് പറഞ്ഞു. സാമ്പത്തികമായും ചെലവ് കുറച്ചു ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യം ഇത്തരം രീതിയിൽ ഷൂട്ട് ചെയ്യുമ്പോൾ സാധ്യമല്ലെന്നും, ഒരുപാട് സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥയാണ് ചിത്രം പറയുന്നതെന്നും ഫഹദ് വിശദീകരിച്ചു. ഒട്ടേറെ കാര്യങ്ങൾ അതിനിടയിൽ മാറ്റി പ്ലാൻ ചെയ്യേണ്ടിയും മാറ്റി ചെയ്യേണ്ടതായും വന്നു എന്നും , അത്തരം വെല്ലുവിളികളോട് മുഴുവൻ പൊരുതി തങ്ങൾ ആഗ്രഹിച്ചത് പോലെ തന്നെ ചിത്രം ഒരുക്കാനായി എന്നും ഫഹദ് കൂട്ടിച്ചേർത്തു.
advertisement
ഈ ചിത്രത്തിൽ സ്‌ക്രീനിൽ വരുന്ന സ്ത്രീ കഥാപാത്രങ്ങൾ ഒഴികെയുള്ള ആരെയും വിശ്വസിക്കാൻ സാധിക്കില്ലെന്നും, എല്ലാവരും പറയുന്ന ഓരോ കാര്യങ്ങൾക്കു പിന്നിലും അവരുടേതായ ഒരു ഉദ്ദേശം ഉണ്ടെന്നും ഫഹദ് വെളിപ്പെടുത്തി. അത്തരം സൂക്ഷ്മമായ സങ്കീർണതകൾ നിറഞ്ഞ ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി എന്നും പ്രേക്ഷകർ ഇതിനോട് എങ്ങനെയാണു പ്രതികരിക്കുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് താനെന്നും ഫഹദ് പറഞ്ഞു.
വമ്പൻ ചിത്രങ്ങളുടെ ഭാഗമാകാറുണ്ടെങ്കിലും 'മാരീസൻ' പോലെയുള്ള ചിത്രങ്ങളാണ് തനിക്ക് അഭിനേതാവ് എന്ന നിലയിൽ സർഗാത്മകമായ സംതൃപ്തി പകരുന്നതെന്ന് ഫഹദ് പറയുന്നു. ഇത്തരം ചിത്രങ്ങൾ നൽകുന്ന ഒരു ചെറിയ ഇടം താൻ ഏറെ ഇഷ്ടപെടുന്നു എന്നും, ആളുകൾ പ്രതീക്ഷിക്കുന്ന രീതിയിലല്ലാതെ കഥ പറയുന്ന ചിത്രങ്ങളാണ് ഇത്തരത്തിൽ ഉള്ളവയെന്നും ഫഹദ് വെളിപ്പെടുത്തി. ഒരുപക്ഷേ, അവർ പ്രതീക്ഷിക്കുന്നതിലും കൂടുതൽ നൽകാൻ ഇത്തരം ചിത്രങ്ങൾക്കാവുമെമെന്നാണ് താൻ കരുതുന്നതെന്നും, തമിഴിൽ നിന്നെല്ലാം ലഭിക്കുന്ന ഇതുപോലുള്ള ചിത്രങ്ങൾക്കും കഥാപാത്രങ്ങൾക്കുമായാണ് താൻ കാത്തിരിക്കുന്നതെന്നും ഫഹദ് പറഞ്ഞു.
കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.
ഛായാഗ്രഹണം- കലൈസെൽവൻ ശിവാജി, സംഗീതം- യുവാൻ ശങ്കർ രാജ, എഡിറ്റിങ്- ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ- മഹേന്ദ്രൻ, വസ്ത്രാലങ്കാരം- ദിനേശ് മനോഹരൻ, മേക്കപ്പ്- അബ്ദുൾ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, പ്രൊഡക്ഷൻ കൺട്രോളർ- എ. ജയ് സമ്പത്ത്, സൌണ്ട് മിക്സിംഗ്- എം. ആർ. രാജാകൃഷ്ണൻ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സ്റ്റണ്ട്സ്- ഫീനിക്സ് പ്രഭു, വിഎഫ്എക്സ്- ലവൻ, കുശൻ (ഡിജിറ്റൽ ടർബോ മീഡിയ), ഡിഐ- നാക്ക് സ്റ്റുഡിയോസ്, സ്റ്റിൽസ്- ഷെയ്ഖ് ഫരീദ്, ഗാനരചന- മധൻ കർക്കി, ശബരീവാസൻ ഷൺമുഖം, പോസ്റ്ററുകൾ- യെല്ലോ ടൂത്സ്, നെഗറ്റീവ് റൈറ്റ് ഹോൾഡർ- എ പി ഇന്റർനാഷണൽ.