തിയേറ്റര്‍ സ്‌ക്രീനിന്റെ മുന്നിലായി ഇയാള്‍ കുതിരപ്പുറത്ത് നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കൊട്ടും മേളത്തിന്റെയും അകമ്പടിയോടെ കുതിരപ്പുറത്ത് തിയേറ്ററിലെത്തിയ യുവാവ് സ്റ്റേജിൽ കയറി നിൽക്കുന്നതും ആളുകൾ അയാളെ മൊബൈലിൽ പകർത്തുന്നതും കാണാം. സിനിമ കാണാനെത്തിയവരില്‍ ചിലര്‍ ഇതിന്റെ ഭാഗമാകുകയും ചെയ്യുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപേര്‍ കമന്റുകളുമായെത്തി. തനിക്ക് ഒരു ചിപ്‌സ് പോലും തിയേറ്ററിന്റെ അകത്ത് കൊണ്ടുവരാന്‍ പറ്റുന്നില്ല. അപ്പോഴാണ് ഇയാള്‍ കുതിരയെ കൊണ്ടുവന്നതെന്ന് ഒരാള്‍ പ്രതികരിച്ചു. അടുത്ത തവണ സിംഹത്തെ കൊണ്ടുവരൂയെന്ന് മറ്റൊരാള്‍. അതേസമയം ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി.
advertisement
വിക്കി കൗശല്‍ ഛത്രപതി സംഭാജി മഹാരാജാവായിട്ടാണ് ഛാവയില്‍ വേഷമിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായിട്ടാണ് രശ്മിക മന്ദാനയെത്തുന്നത്. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി അക്ഷയ് ഖന്നയുമുണ്ട്.