സിനിമാ നിർമാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 16 മണിക്കൂർ ജോലിയിൽ നിന്നും 12 മണിക്കൂർ ആക്കിയാണ് സമയ ക്രമീകരണം. മറ്റ് ഇൻഡസ്ട്രികളിൽ 12 മണിക്കൂർ കോൾ ഷീറ്റ് മാത്രമാണ് നിലവിലുള്ളത്.
ഉച്ചയ്ക്കും, രാത്രി ജോലിയില്‍ അത്താഴത്തിനു ശേഷവും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. വേതന വ്യവസ്ഥകളില്‍ മാറ്റത്തിനായി തുടര്‍ ചര്‍ച്ചകള്‍ നടക്കും. രാത്രി ജോലിക്കും ഓവര്‍ടൈമിനും അധിക തുക എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം തീരുമാനം എടുക്കും. നടീ- നടന്‍മാരെയും ഉള്‍പ്പെടുത്തി പുതിയ കരാറിനും നീക്കങ്ങള്‍ ഫെഫ്ക ആരംഭിച്ചിട്ടുണ്ട്.
advertisement
പുതിയ കരാര്‍ സിനിമാ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.
Summary: FEFKA has announced that the contractual terms and conditions related to various employment sectors in the Malayalam film industry have been revised. FEFKA and the producers have signed a new agreement related to equal employment opportunities in the film industry. With this, the shooting time of Malayalam films will now be limited to 12 hours. There will also be changes in the terms and conditions of service
