അമ്മയുടെ കൊച്ചിയിലെ ഓഫീസിൽ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. അമ്മ അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളും ഫെഫ്ക ഭാരവാഹികളും ചർച്ചയ്ക്ക് നേതൃത്വം നൽകി. നാലു മണിക്കൂറോളം നീണ്ട ചർച്ച രമ്യമായി അവസാനിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
എന്നാൽ ഉണ്ണി ഉന്നയിച്ച പല ആരോപണങ്ങളും തെറ്റാണെന്നും ചർച്ചയ്ക്കുശേഷം സംഘടനകൾ വ്യക്തമാക്കി. വിപിൻ ഉണ്ണിയുടെ മാനേജർ ആയിരുന്നെന്നും വിപിനെതിരെ സംഘടനയിൽ മറ്റു പരാതികൾ ഒന്നുമില്ല എന്നും ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. അതേസമയം വിപിൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്. അതിൽ ഇടപെടില്ല എന്നും സംഘടനകൾ വ്യക്തമാക്കി.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 07, 2025 8:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Unni Mukundan: എല്ലാം കോംപ്ലിമെൻസായി! ഉണ്ണി മുകുന്ദനും മുൻ മാനേജരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ഫെഫ്ക