അതേസമയം സൈബർ അതിക്രമങ്ങൾക്ക് ഒരു നിയന്ത്രണം കൊണ്ടുവരാൻ കഴിയില്ല എന്നായിരുന്നു ഇത്രയും നാൾ കരുതിയിരുന്നതെന്ന് നടി ഹണി റോസ്. ആർക്കും എന്നും പറയാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരുന്നുവെന്നും പക്ഷേ അതിനൊരു മാറ്റം വരുമെന്ന് ഇപ്പോൾ തനിക്ക് ഉറച്ച വിശ്വാസം വരുന്നുണ്ടെന്നും ഹണി റോസ് പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയോട് സംസാരിക്കാൻ ഒരു അവസരം ചോദിച്ചിരുന്നു. അങ്ങനെ തനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ സാധിച്ചു. തീർച്ചയായും വേണ്ട നടപടികൾ സ്വീകരിക്കാം എന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടിയെന്നും ഹണി റോസ് പറഞ്ഞു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
January 08, 2025 4:19 PM IST