TRENDING:

ഷാരൂഖാന്റെ ജവാനിലെ ഗാനത്തിനായി ചെലവഴിച്ചത് 15 കോടി; ഗാന രംഗത്തിലെത്തുന്നത് 1000 നർത്തകിമാർ

Last Updated:

'സിന്ദാ ബന്ദ' എന്ന ഗാനത്തിന് വേണ്ടി മാത്രമാണ് 15 കോടി രൂപ ചിലവഴിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമായ ‘ജവാൻ’ എന്ന സിനിമയിലെ ഗാനം അടുത്താഴ്ച പുറത്തിറങ്ങും എന്ന് റിപ്പോർട്ട്. ‘സിന്ദാ ബന്ദ’ എന്ന ഗാനത്തിന് വേണ്ടി മാത്രം ചിലവഴിച്ചത് 15 കോടി രൂപയാണെന്നും അണിയറ പ്രവർത്തകർ പറയുന്നു. കൂടാതെ മികച്ച ദൃശ്യ വിസ്മയ കാഴ്ച പ്രേക്ഷകർക്ക് ഒരുക്കികൊണ്ട് ആയിരത്തിലധികം നർത്തകിമാർ ഈ ഒറ്റ ഗാന രംഗത്തിൽ അണിനിരക്കുന്നുണ്ട്. ജവാന്റെ പ്രിവ്യൂ പുറത്ത് വന്നതിനു പിന്നാലെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഗാനവും എത്തുന്നത്. ഇത് ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്ന് പ്രിവ്യു വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
advertisement

ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള അനിരുദ്ധ് ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇതിനുപുറമേ ആലാപനത്തിലും അനിരുദ്ധ് സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഗാനത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ഷോബിയാണ്. ഷാരൂഖ് ഖാൻ ആയിരത്തിലധികം നർത്തകിമാർ ഒപ്പം രംഗത്തെത്തുന്നതോടെ മനോഹരമായ ദൃശ്യാനുഭവം പ്രേക്ഷകർക്ക് ലഭിക്കും എന്നാണ് പ്രതീക്ഷ. പാൻ-ഇന്ത്യൻ ചിത്രമായ ജവാൻ സംവിധാനം ചെയ്യുന്നത് അറ്റ്‍ലി ആണ്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിൽ നയൻതാര, സന്യ മൽഹോത്ര, വിജയ് സേതുപതി, പ്രിയാമണി, റിദ്ദി ദോഗ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇതുവരെ കാണാത്ത ലുക്കിനാണ് ചിത്രത്തില്‍ കിങ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഷാരൂഖ് ഖാൻ എത്തുന്നത് ഇരട്ട വേഷത്തിലാണ് എന്നും സൂചനയുണ്ട്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഫൈറ്ററായ മകനുമായി ഷാറൂഖ് ഖാൻ എത്തുമെന്നാണ് റിപ്പോർട്ട്.തമിഴില്‍ ഹിറ്റ് മേക്കറായി മാറിയ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയിലും ദക്ഷിണേന്ത്യന്‍ സിനിമ പ്രവര്‍ത്തകരുമായി ചേര്‍ന്ന് വളരെ കാലത്തിന് ശേഷം ഷാരൂഖ് ഖാന്‍ പ്രവര്‍ത്തിക്കുന്ന ചിത്രമെന്ന നിലയിലും ജവാന്‍ ഇന്ത്യയൊട്ടാകെ ഇതിനോടകം തന്നെ വലിയ ഹൈപ്പ് നേടി കഴിഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായെത്തുന്ന ചിത്രം താരത്തിന്‍റെ കന്നി ബോളിവുഡ് ചിത്രം കൂടിയാണ്. വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുമ്പോള്‍ അതിഥി വേഷത്തില്‍ ആണ് ദീപിക പദുക്കോൺ എത്തുന്നത്. അതോടൊപ്പം ആറ് വ്യത്യസ്ത ലുക്കുകളിൽ ഷാരൂഖ് എത്തുമെന്നും പറയപ്പെടുന്നു. എന്തായാലും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം ഈ വർഷം സെപ്റ്റംബർ 7ന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

മലയാളം വാർത്തകൾ/ വാർത്ത/Film/
ഷാരൂഖാന്റെ ജവാനിലെ ഗാനത്തിനായി ചെലവഴിച്ചത് 15 കോടി; ഗാന രംഗത്തിലെത്തുന്നത് 1000 നർത്തകിമാർ
Open in App
Home
Video
Impact Shorts
Web Stories