വിൻസി അലോഷ്യസിന്റെ പരാതിയിൽ IC തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ഷൈൻ ടോം ചാക്കോയെ FEFKA ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. 'സൂത്രവാക്യം' സിനിമയുടെ നിർമാതാവും എത്തിയിരുന്നു. ഷൈനിനു അവസാനമായി ഒരവസരം കൂടി നൽകാമെന്നും ലഹരി മുക്തമായാൽ മാത്രം സിനിമകളിൽ സഹരിപ്പിക്കാമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രൊഡ്യൂസർസ് അസോസിയേഷന്റെ രൂക്ഷവിമർശനം. അന്വേഷണം നടക്കുന്നതിനിടെ ഷൈനിനെ വിളിച്ചുവരുത്താൻ ഫെഫ്ക ആരാണെന്ന് ഫിലിം ചേമ്പർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്.
advertisement
പരാതി പരിശോധിക്കാൻ ഐസിയുണ്ടെന്നിരിക്കേ. ഫെഫ്കയുടെ നിലപാട് ശരിയായി തോന്നുന്നില്ല എന്ന് മോണിറ്ററിങ് കമ്മിറ്റി അംഗം റാണി ശരൺ ന്യൂസ് 18 നോട് പറഞ്ഞു.
എന്നാൽ താൻ പറഞ്ഞത് മനസിലാവാത്തവരാണ് വിമർശിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ. മറ്റ് സംഘടകളെ അറിയിച്ച ശേഷമാണ് ഷൈനിനെ വിളിച്ചു വരുത്തിയത്. അതിനു FEFKAക്ക് അധികാരമുണ്ട്. സൂത്രവാക്യത്തിന്റെ നിർമാതാവ് ശ്രീകാന്ത് സ്വന്തം ഇഷ്ടപ്രകാരം FEFKAയിൽ എത്തിയതാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. IC അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സിനിമാ സംഘടനകൾക്കിടയിലുള്ള തമ്മിലടി. IC നിലപാട് കൂടി പരിഗണിച്ചാവും ഷൈനിനെതിരെ ഭാവി നടപടി സ്വീകരിക്കുക.
Summary: The Film Producers Association on India and Film Chamber slammed the FEFKA decision to give Shine Tom Chacko a second chance after female actor Vincy Aloshious raised a complaint of misconduct and substance abuse against Shine. FEFKA, on the other day, summoned Shine to its office