TRENDING:

ഒരു പതിറ്റാണ്ട് മുൻപ് വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ രൂപംകൊണ്ട സിനിമ ക്ലബ്; സ്റ്റേഡിയം ഫിലിം ക്ലബ്‌ കൊച്ചിക്ക് തുടക്കം

Last Updated:

ഈ ക്ലബിൽ ചലച്ചിത്രകലയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന 228 അംഗങ്ങളുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചിയിലെ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ സ്റ്റേഡിയം ഫിലിം ക്ലബ്‌ കൊച്ചിയുടെ (SFCC) ഉദ്ഘാടനം ജിസിഡിഎ കലൂർ സ്റ്റേഡിയം ബിൽഡിങ്ങിൽ സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചലച്ചിത്ര സംവിധായകൻ സിബി മലയിൽ നിർവഹിക്കുന്നു. ഏതാനും സുഹൃത്തുക്കൾ ചേർന്ന് 2015ൽ വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ രൂപം കൊടുത്ത സ്റ്റേഡിയം ഫിലിം ക്ലബിൽ സിനിമാ നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, തിരക്കഥാകൃത്തുക്കൾ, ഛായാഗ്രാഹകർ, സംഗീതസംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ, ഗാനരചയിതാക്കൾ, മിമിക്രി കലാകാരന്മാർ, ചമയകലാകാരന്മാർ, കോസ്റ്റ്യൂം ഡിസൈനേഴ്സ്, അസോസിയേറ്റ് അംഗങ്ങൾ തുടങ്ങിയവരുടെ കൂട്ടായ്മയിൽ ചലച്ചിത്രകലയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന 228 അംഗങ്ങളുണ്ട്.
(പ്രതീകാത്മക ചിത്രം - AI generated)
(പ്രതീകാത്മക ചിത്രം - AI generated)
advertisement

ഈ കൂട്ടായ്മ ഒരുപിടി കർമ്മ പദ്ധതികളുമായി മുന്നോട്ട് നീങ്ങുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിർധനരായ കിടപ്പുരോഗികളെ സഹായിക്കുക എന്നത് തന്നെയാണ്. അതിന്റെ ഭാഗമായി ഉദ്ഘാടന വേദിയിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട കിടപ്പുരോഗികൾക്ക് ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള വീൽചെയറുകൾ വിതരണം ചെയ്തുകൊണ്ട് തുടക്കം കുറിക്കും. വീൽചെയറുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് എസ് എഫ് സി സി അംഗമായ ശശിപൊതുവാളാണ്. ഇതോടൊപ്പം

എസ്എഫ്സിസിയിൽ അംഗങ്ങളായവർക്കും നിർധനരായ മറ്റു വ്യക്തികൾക്കും സൂര്യ ഫാർമസി ഗ്രൂപ്പിന്റെ പ്രിവിലേജ് ഹെൽത്ത് കാർഡും വിതരണം ചെയ്യും.

advertisement

ജനപ്രതിനിധികൾ, സിനിമാ മേഖലയിലെ പ്രമുഖർ, മറ്റ് ഇതര മേഖലയിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ വ്യക്തികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന സ്മൃതിലയം ഗാന സന്ധ്യയും കലാഭവൻ ജിന്റോ അവതരിപ്പിക്കുന്ന മിമിക് ഷോയും ഉണ്ടായിരിക്കും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് സ്റ്റേഡിയം പരിസരത്ത് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്.

Summary: A film fraternity made by movie lovers over WhatsApp is launching into a full-fledged club in Kochi

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു പതിറ്റാണ്ട് മുൻപ് വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ രൂപംകൊണ്ട സിനിമ ക്ലബ്; സ്റ്റേഡിയം ഫിലിം ക്ലബ്‌ കൊച്ചിക്ക് തുടക്കം
Open in App
Home
Video
Impact Shorts
Web Stories