TRENDING:

കാർത്തിക് ചെന്നൈ അന്തരിച്ചു; മലയാള സിനിമയെ രണ്ടു പതിറ്റാണ്ടായി ചെന്നൈയുമായി ചേർത്തു നിർത്തിയ ലെയ്‌സൺ ഓഫീസർ

Last Updated:

മരണത്തിനു മുൻപും ചെന്നൈയിൽ നടന്ന 'മലൈക്കോട്ടൈ വാലിബൻ' ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന ലെയ്‌സൺ ഓഫീസർ കാർത്തിക് ചെന്നൈ അന്തരിച്ചു (Karthik Chennai). മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാർത്തിക്കിന്റെ സജീവ സാന്നിധ്യമുണ്ട്. മരണത്തിനു മുൻപും ചെന്നൈയിൽ നടന്ന ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നു.
കാർത്തിക് ചെന്നൈ
കാർത്തിക് ചെന്നൈ
advertisement

“കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പേര്… ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാൾ.. സിനിമ കാണുന്ന എല്ലാവർക്കും സുപരിചിതനായ പേര്… ലെയ്‌സൺ ഓഫിസർ കാർത്തിക് ചെന്നൈ ഇനിയില്ല!!!” നിർമാതാവ് സി.വി. സാരഥി കുറിച്ചു.

‘വളരെ വിഷമത്തോടെയാണ് ഈ മരണവാർത്ത അറിയിക്കുന്നത് ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. കാർത്തിക് ചെന്നൈ അന്തരിച്ചു. ഇന്നലെ രാത്രിയും ചെന്നൈയിൽ ചിത്രീകരണം നടക്കുന്ന ‘മലൈക്കോട്ടൈ വാലിബനിൽ’ വർക്ക്‌ ചെയ്തിട്ട് വീട്ടിലേക്ക് പോയതാണ്. എന്നും വളരെ ഉപകാരിയായ ഒരു സഹപ്രവർത്തകമായിരുന്നു. എന്റെ സിനിമാ ജീവിതം തുടങ്ങുന്നത് മുതൽ 30 വർഷങ്ങളുടെ സൗഹൃദം. ആദരാഞ്ജലികൾ അർപ്പിക്കുന്നു’, നിർമാതാവ് ഷിബു ജി. സുശീലൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Senior laison officer of Malayalam cinema Karthik Chennai passed away. He was instrumental in establishing ties between Malayalam movies that was majorly shot in locations across Chennai. Even on the day of demise, Karthik was active on the sets of Mohanlal – Lijo Jose Pellissery movie ‘Malaikkottai Valiban’ in Chennai

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കാർത്തിക് ചെന്നൈ അന്തരിച്ചു; മലയാള സിനിമയെ രണ്ടു പതിറ്റാണ്ടായി ചെന്നൈയുമായി ചേർത്തു നിർത്തിയ ലെയ്‌സൺ ഓഫീസർ
Open in App
Home
Video
Impact Shorts
Web Stories