ഒരു സംവിധായകന്റെ ബോധ്യം വളരെ പ്രധാനമാണെന്നും അത് ഉണ്ടെങ്കിൽ ലോജിക്കിന് പ്രസക്തിയില്ലെന്നുമാണ് കരൺ ജോഹറിന്റെ പക്ഷം. "രാജമൗലിയുടെ സിനിമകളിൽ നിങ്ങൾക്ക് എവിടെയാണ് യുക്തി കണ്ടെത്താനാവുക? ആ സിനിമകളിലെല്ലാം കാണാൻ കഴിയുന്നത് സംവിധായകന്റെ ബോധ്യം മാത്രമാണ്. ആ ബോധ്യം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അവർ നിങ്ങളെ വിശ്വസിക്കും. പ്രേക്ഷകരെ വിശ്വസിപ്പിക്കുക എന്നതാണ് ഒരു സംവിധായകന്റെ കഴിവ്," കരൺ ജോഹർ വ്യക്തമാക്കി.
സണ്ണി ഡിയോൾ നായകനായ ഗദർ എന്ന ചിത്രത്തെയും കരൺ ജോഹർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ചിത്രത്തിൽ ഒരാൾ 1000 പേരെ ഹാൻഡ് പമ്പ് ഉപയോഗിച്ച് അടിച്ചോടിക്കുന്നത് കാണിച്ചത് ബോധ്യം കൊണ്ടാണ്. സണ്ണി ഡിയോളിന് അത് ചെയ്യാൻ കഴിയുമെന്ന് സംവിധായകൻ അനിൽ ശർമ്മ വിശ്വസിക്കുന്നതിനാൽ പ്രേക്ഷകരും അത് വിശ്വസിക്കുന്നു. ആളുകൾ ഇത് വിശ്വസിക്കുമോ, ഇതിൽ യുക്തിയില്ലല്ലോ എന്നൊക്കെ സംവിധായകൻ സ്വയം സംശയിച്ചാൽ പ്രേക്ഷകരും യുക്തിയെക്കുറിച്ച് ആലോചിക്കാൻ തുടങ്ങും. അത് സിനിമയെ സഹായിക്കില്ലെന്നും കരൺ ജോഹർ പറഞ്ഞു.
advertisement