TRENDING:

ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു

Last Updated:

Sasi Kalinga Dies | രഞ്ജിത്തിന്‍റെ 'പാലേരി മാണിക്യം പാതിരാ കൊലപാതകത്തിന്‍റെ കഥ' എന്ന ചിത്രത്തിലെ ഇൻസ്പെക്ടർ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. അതിനുശേഷം രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ തന്നെ മറ്റൊരു ചിത്രമമായ പ്രാഞ്ചിയേട്ടനിൽ ഇയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ശശി കലിംഗ അവതരിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ചലച്ചിത്ര-നാടക നടൻ ശശി കലിംഗ എന്ന വി. ചന്ദ്രകുമാർ(59) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്ക്കാരം പിന്നിട് നടക്കും.
advertisement

കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ശശി ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്.

ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 1998ൽ അവിര റബേക്ക് സംവിധാനം ചെയ്ത തകരച്ചെണ്ട എന്ന ചിത്രത്തിലൂടെയായിരുന്നു ശശി കലിംഗ ബിഗ് സ്ക്രീനിലെത്തിയത്. അതിൽ പളനിസ്വാമി എന്ന ആക്രികച്ചവടക്കാരനായാണ് ശശി വേഷമിട്ടത്. തുടർന്ന് സിനിമകൾ ലഭിക്കാതായതോടെ നാടകരംഗത്ത് സജീവമായി. എന്നാൽ 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിൽ സുപ്രധാനവേഷം ലഭിച്ചത് ശശി കലിംഗയുടെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായി. സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ശശി എന്ന പേരിനൊപ്പം ചേർത്തത്.

advertisement

പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചശേഷമാണ് ശശി കലിംഗയുടെ മടക്കം. 'പാലേരി മാണിക്യം പാതിരാ കൊലപാതകത്തിന്‍റെ കഥ' എന്ന ചിത്രത്തിലെ ഇൻസ്പെക്ടർ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. അതിനുശേഷം രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ തന്നെ മറ്റൊരു ചിത്രമമായ പ്രാഞ്ചിയേട്ടനിൽ ഇയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ശശി കലിംഗ അവതരിപ്പിച്ചത്.

You may also like:ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]COVID 19 | ആരോഗ്യനില വഷളായി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിലേക്ക് മാറ്റി [PHOTO]UAEയിൽ ബേക്കറി ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പിയ സംഭവം: അറസ്റ്റു ചെയ്യപ്പെട്ടയാൾ കോവിഡ‍് ബാധിതനല്ലെന്ന് റിപ്പോർട്ട് [NEWS]

advertisement

വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ ശശി കലിംഗ അവതരിപ്പിച്ച കഥാപാത്രവും തിയറ്ററിൽ ഏറെ കൈയടി നേടിയതാണ്. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ച് നിരവധി മീമുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. അമേൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ച ചാച്ചപ്പൻ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതാണ്. ഇതിനിടെ 'ഹലോ ഇന്ന് ഒന്നാം തീയതിയാണ്' എന്ന ചിത്രത്തിൽ നായകവേഷത്തിൽ എത്തുകയും ചെയ്തു അദ്ദേഹം.

നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിലും ശശി അഭിനയിച്ചിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ കുട്ടിമാമയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories