അജ്മാൻ: പാചകം ചെയ്യുന്നതിനിടെ ഭക്ഷണത്തിൽ തുപ്പിയ ബേക്കറി ജീവനക്കാരൻ കോവിഡ് ബാധിതനല്ലെന്ന് പരിശോധന ഫലം. അജ്മാനിലെ ഒരു ബേക്കറിയിലായിരുന്നു സംഭവം. ബ്രെഡിനായുള്ള മാവ് കുഴയ്ക്കുന്നതിനിടെ ജീവനക്കാരൻ ഇതിലേക്ക് തുപ്പുകയായിരുന്നു. ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ ഒരു ഉപഭോക്താവ് ഇത് ക്യാമറയിൽ പകർത്തിയ ശേഷം മുൻസിപ്പൽ അധികൃതർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് യുഎഇ. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ അതീവ ഗൗരവമായി തന്നെയാണ് കാണുന്നത്. അറസ്റ്റിലായ ഏഷ്യക്കാരന്‍റെ സ്രവം പിന്നീട് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലാണ് ഇയാൾ കോവിഡ് ബാധിതനല്ലെന്ന് വ്യക്തമായിരിക്കുന്നത്. ഇയാളെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.