TRENDING:

സംവിധായകന് ബുദ്ധിമുട്ടാകും; സിനിമാ സെറ്റുകളിലെ ഷാഡോ പൊലീസ് പ്രായോഗികമല്ല: എസ്.എൻ. സ്വാമി

Last Updated:

യുവ സിനിമാ പ്രവർത്തകർക്കിടയിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെക്കുറിച്ച് നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമാ സെറ്റുകളിലെ ഷാഡോ പൊലീസ് (Shadow Police) പ്രായോഗികമല്ലെന്ന് സംവിധായകൻ എസ്‌.എൻ. സ്വാമി (S.N. Swamy). സിനിമാ സെറ്റിൽ സ്വകാര്യതയുണ്ട്. പൊലീസ് ഇടപെടൽ സംവിധായാകന് ബുദ്ധിമുട്ടുണ്ടാക്കും. വ്യക്തികളുണ്ടാക്കുന്ന പ്രശ്ങ്ങളെ, മൊത്തം സിനിമയുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധം പരിഹരിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്.എൻ. സ്വാമി
എസ്.എൻ. സ്വാമി
advertisement

മലയാളത്തിലെ യുവ സിനിമാ പ്രവർത്തകർക്കിടയിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെക്കുറിച്ച് നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ, കേരള പോലീസ് നടപടിയെടുക്കാൻ തീരുമാനമറിയിച്ചിരുന്നു. മയക്കുമരുന്ന് ദുരുപയോഗം തടയാൻ ഷാഡോ പോലീസ് സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ പറഞ്ഞു.

Also read: സിനിമയിലെ ലഹരി ഉപയോഗം; ഭയം മൂലം മകനെ അഭിനയിക്കാന്‍ വിട്ടില്ലെന്ന് നടന്‍ ടിനി ടോം

advertisement

“സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ഇതുവരെ ഞങ്ങൾക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ചില സിനിമാ പ്രവർത്തകരുടെ വെളിപ്പെടുത്തൽ പോലീസ് ശ്രദ്ധിക്കുകയും നടപടിയെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു,” സേതുരാമൻ പറഞ്ഞു.

പോലീസ് നടപടിക്ക് പിന്തുണയുമായി കേരള ഫിലിം ചേംബർ രംഗത്തെത്തി. മയക്കുമരുന്ന് വിപത്ത് നിയന്ത്രിക്കാൻ പോലീസിന് ഉത്തരവാദിത്തമുണ്ടെന്നും, ദൗത്യത്തിൽ ഷാഡോ പോലീസിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ പറഞ്ഞു. “മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി അസോസിയേഷൻ സഹകരിക്കില്ല. പോലീസിനും മറ്റ് സംഘടനകൾക്കും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ആരുടെയും പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

advertisement

Summary: Filmmaker SN Swamy points out the flaws of deploying shadow police on film locations in the wake of rising substance abuse 

മലയാളം വാർത്തകൾ/ വാർത്ത/Film/
സംവിധായകന് ബുദ്ധിമുട്ടാകും; സിനിമാ സെറ്റുകളിലെ ഷാഡോ പൊലീസ് പ്രായോഗികമല്ല: എസ്.എൻ. സ്വാമി
Open in App
Home
Video
Impact Shorts
Web Stories