സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ്. ശരവണൻ നിർവ്വഹിക്കുന്നു.
സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിതാര, ജിന്റോ ജോൺ, ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു.
Also read: ഒമർ ലുലുവും ടീമും റെഡി; ഓണത്തിന് ബാഡ് ബോയ്സിന്റെ വിളയാട്ടം ഉറപ്പിച്ചു
ലിസി കെ. ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റിംഗ്- ഡോൺ മാക്സ്, കലാസംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്-പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ- റോസ് റെജീസ്, അസ്സോസ്റ്റിയേറ്റ് ഡയറക്ടർ- റെജിലേഷ്, ആൻ്റോസ് മാണി, ഫിനാൻഷ്യൽ കൺട്രോളർ- ഷിജോ ഡോമിനിക്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്, സ്റ്റിൽസ്- ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ-അനന്തു.
advertisement
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ക്ലീൻ എന്റർടെയ്നർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിരുന്നു 'സ്വർഗ'ത്തിന്റെ ലോക്കേഷൻ. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Swargam is an upcoming Malayalam movie starring Aju Varghese, Johnny Antony, Ananya, Manju Pillai and Sijoy Varghese in prominent roles. First look poster from the film has just been released. The story is centered around the Christian families in Central Travancore