TRENDING:

ലോക ഹാലോവീൻ ദിനത്തിൽ മലയാളത്തിലെ ആദ്യ ഹാലോവീൻ ഗാനം പുറത്ത്

Last Updated:

'കാണാതെ കാണുന്ന നാൾ വന്നിതാ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടത് ലിജോ ഡെന്നിസ് ആണ്. സജീവ് സി വാരിയർ എഴുതിയ ഗാനം പിന്നണിഗായിക അനിലാ രാജീവും ലിജോ ഡെന്നിസും ചേർന്നാണ് ആലപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക ഹാലോവീൻ ദിനമായ ഇന്ന് മലയാളത്തിലെ ആദ്യ ഹാലോവീൻ ഗാനം പുറത്ത്. 'കാണാതെ കാണുന്ന നാൾ വന്നിതാ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടത് ലിജോ ഡെന്നിസ് ആണ്. സജീവ് സി വാരിയർ എഴുതിയ ഗാനം പിന്നണിഗായിക അനിലാ രാജീവും ലിജോ ഡെന്നിസും ചേർന്നാണ് ആലപിച്ചത്. കഥകളുടെ പശ്ചാത്തലത്തിൽ പാട്ടുകൾ നിർമിക്കുന്ന "സ്റ്റോറി സോങ്സ് മലയാളം " യൂട്യൂബ് ചാനലിലാണ് വാസുകി എന്ന വീഡിയോ ആൽബം റിലീസ് ചെയ്തത്.
വാസുകി
വാസുകി
advertisement

ലിജോ ഡെന്നീസ് കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച വീഡിയോ ഗാനത്തിന്റെ ഡി ഒ പി അവിനാശ് പണിക്കരാണ്. ഹെല്‍വിന്‍ കെ എസ് പ്രോഗ്രാമിങ്ങും ഷിജു എടിയത്തേരിൽ മിക്സിങും മാസ്റ്ററിങ്ങും നിർവഹിച്ചു. ഗ്യാലക്സി റിഥംസ് ആണ് നിർമാണം.

പഠനത്തിനായി വിദേശത്ത് എത്തിയ മലയാളി പെൺകുട്ടികൾ ഹലോവീൻ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളോടെയാണ് ഗാനം. വർഷങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ട വാസുകി എന്ന പെൺകുട്ടിയുടെ ആത്മാവ് ഇവർക്കൊപ്പം ചേരുന്നതാണ് പ്രമേയം. ഡോണ റിച്ചാർഡ് വാസുകിയായി അഭിനയിക്കുന്നു. നന്ദന ആനന്ദ്, നവോമി അരുൺ, ടിസ്സ തോമസ്, രാകേഷ് രാജീവ്, ശ്രീജിത്ത് പ്രബോധ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗാനത്തിന്റെ ട്രെയിലറിന് ശബ്ദം നൽകിയത് പാർവതി രവീന്ദ്രനാണ്. ജിപ്സി ജോസഫ് ശ്രുതി എം എം നന്ദന നിതിൻ എന്നിവരാണ് ഡബ്ബിങ് . ഡാൻസ് മെറ്റാസിനു വേണ്ടി ജിപ്സി ജോസഫ് ആണ് കൊറിയോഗ്രാഫി നിർവഹിച്ചത്. രാകേഷ് രാജീവ്, ശ്രീജിത്ത് പ്രബോധ് എന്നിവരാണ് കലാസംവിധാനം നിർവഹിച്ചത്. മെട്രോ മലയാളം ആണ് മീഡിയ പാർട്ണർ. പ്രവീൺ ജനാർദ്ദനൻ്റേതാണ് ഡിസൈൻ.

മലയാളം വാർത്തകൾ/ വാർത്ത/Film/
ലോക ഹാലോവീൻ ദിനത്തിൽ മലയാളത്തിലെ ആദ്യ ഹാലോവീൻ ഗാനം പുറത്ത്
Open in App
Home
Video
Impact Shorts
Web Stories