ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിഭകൾ ഒന്നിക്കുന്ന ഈ ചിത്രത്തിൽ പുരാണ പ്രസിദ്ധമായ കൃഷ്ണകുചേലകഥയാണ് അവതരിപ്പിക്കപ്പെടുന്നത്.
ഒരു മാതൃകാ പ്രജയും മാതൃകാ രാജാവും തമ്മിലുള്ള അസാധാരണ ബന്ധം സൃഷ്ടിക്കുന്ന ജീവിത മുഹൂർത്തങ്ങളും വൈകാരികാനുഭൂതികളും ആവിഷ്കരിക്കപ്പെടുന്ന 'നമോ' എന്ന സിനിമയ്ക്ക് വേണ്ടി ജയറാം ഒട്ടേറെ അധ്വാനം നടത്തിയിട്ടുണ്ട്.
ശരീരഭാരം ഇരുപത് കിലോയിലധികം കുറയ്ക്കുകയും തല മുണ്ഡചെയ്യുകയും ചെയ്ത അദ്ദേഹം കുചേലനായി ജീവിക്കുകയായിരുന്നു എന്ന് സംവിധായകൻ.
advertisement
ഭജൻ സംഗീതജ്ഞനായ പത്മശ്രീ അനൂപ് ജലോട്ട ഈണം നല്കി ആലപിച്ച ഗാനം മോഹൻലാൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.നിർമ്മാണം അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്. കഥ, സംവിധാനം വിജീഷ് മണി തിരക്കഥ യു. പ്രസന്നകുമാർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2020 8:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കൃഷ്ണകുചേല കഥ പറയുന്ന ജയറാമിന്റെ സംസ്‌കൃത ചിത്രം 'നമോ'യുടെ ആദ്യ ഗാനം മോഹൻലാൽ പുറത്തിറക്കി
