TRENDING:

Dies Irae | പാട്ടിലും അൽപ്പം മിസ്റ്ററി; പ്രണവ് മോഹൻലാൽ നായകനാവുന്ന ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം കേൾക്കാം

Last Updated:

ടൈറ്റിൽ ടാഗ്‌ലൈനായ 'ക്രോധത്തിൻ്റെ ദിനം' എന്നർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടൈറ്റിലോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രണവ് മോഹൻലാൽ (Pranav Mohanlal) നായകനായ ‘ഡീയസ് ഈറേ’യിലെ (Dies Irae) ആദ്യ ഗാനം പുറത്ത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രത്തിൽ പാർട്ടി മോഡ് ഓൺ എന്ന ടാഗ്‌ലൈനോടെ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നത് ക്രിസ്റ്റോ സേവ്യർ. ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈനായ 'ക്രോധത്തിൻ്റെ ദിനം' എന്നർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടൈറ്റിലോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
ഡീയസ് ഈറേ
ഡീയസ് ഈറേ
advertisement

സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ചിത്രം ഒക്ടോബർ 31ന് ആഗോള റിലീസായെത്തും.

സെൻസറിങ് പൂർത്തിയായപ്പോൾ A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് നേരത്തെ പുറത്ത് വന്ന ട്രെയ്‌ലർ നൽകിയത്. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന, വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണ് ഇതെന്ന പ്രതീതിയാണ് ചിത്രത്തിൻ്റെ ആദ്യം പുറത്ത് വന്ന ടീസറും, പിന്നാലെ വന്ന ട്രെയ്ലറും സമ്മാനിച്ചത്.

advertisement

ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് E4 എക്സ്പെരിമെന്റസ് ആണ്. ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ് വിതരണം ചെയ്യുന്ന ചിത്രം കർണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ - രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പി.ആർ.ഒ.: ശബരി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Dies Irae | പാട്ടിലും അൽപ്പം മിസ്റ്ററി; പ്രണവ് മോഹൻലാൽ നായകനാവുന്ന ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം കേൾക്കാം
Open in App
Home
Video
Impact Shorts
Web Stories