ലോക്ക്ഡൗൺ കാലം മുഴുവനും വീട്ടിൽ ചിലവഴിച്ച്, മികച്ച രീതിയിൽ വർക്ക്ഔട്ട് ചെയ്ത് കുറേക്കൂടി ചെറുപ്പമായ മമ്മൂട്ടിയുടെ സെൽഫി ആരാധക ലോകം ആഘോഷമാക്കിയിരുന്നു. താടി വളർത്തിയ ചുള്ളൻ ലുക്കിലെ മമ്മുക്ക യഥാർത്ഥ പ്രായത്തിനേക്കാളും വളരെ ചെറുപ്പമായി തോന്നിക്കുന്ന ചിത്രമായിരുന്നു അത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലും അത് തന്നെയാണ് വിഷയം. മമ്മൂട്ടിയെ അറിയാത്ത വിദേശികളുടെ അടുത്ത് മമ്മുക്കയുടെ സെൽഫി ചിത്രം കാണിച്ച് അതിലുള്ളയാൾക്കു പ്രായമെത്ര എന്ന് ചോദിക്കുകയാണ് ഒരാൾ. വളരെ രസകരമായ മറുപടിയാണ് ഇവർ ഓരോരുത്തരും നൽകുന്നത്. ചുരുക്കത്തിൽ പരിചയമില്ലാത്തവർക്ക് പോലും അക്കാര്യം തെറ്റും എന്നുറപ്പ്. (വീഡിയോ ചുവടെ)
advertisement
അടുത്തിടെ 69-ാം പിറന്നാൾ ആഘോഷിച്ച മമ്മൂട്ടി മകൾ സുറുമി ഡിസൈൻ ചെയ്ത പ്രകൃതിമനോഹാരിത പകർത്തിയ കേക്കാണ് മുറിച്ചത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 17, 2020 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മമ്മുക്കയുടെ സെൽഫി ചിത്രത്തിലെ പ്രായമെത്ര? താരത്തെ അറിയാത്ത വിദേശികളുടെ രസകരമായ മറുപടികൾ
