TRENDING:

ശിവകാർത്തികേയൻ ചിത്രം പരാശക്തിയുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്; ചിത്രം ജനുവരി 10ന് തിയേറ്ററുകളിലേക്ക്

Last Updated:

പൊങ്കൽ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശിവകാർത്തികേയനും (Sivakarthikeyan) രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’യുടെ (Parashakthi) കേരള വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കരസ്ഥമാക്കി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. പൊങ്കൽ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
പരാശക്തി
പരാശക്തി
advertisement

ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ, എഡിറ്റിംഗ്: സതീഷ് സുരിയ, കലാ സംവിധാനം: എസ്. അണ്ണാദുരൈ, നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ; സൗണ്ട് ഡിസൈൻ: സുരേൻ ജി.എസ്., അളഗിയകൂത്തൻ, പി.ആർ.ഒ. : പ്രതീഷ് ശേഖർ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Gokulam Gopalan's Sree Gokulam Movies have acquired the Kerala distribution rights of 'Parashakthi', starring Sivakarthikeyan and Ravi Mohan in the lead roles. Directed by Sudha Kongara, Parashakthi is a period drama. Atharva and Sivakarthikeyan play brothers in the film. Telugu actress Sreeleela also plays a lead role in the film. Parashakthi will hit the theatres worldwide on January 10 as a Pongal release

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ശിവകാർത്തികേയൻ ചിത്രം പരാശക്തിയുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്; ചിത്രം ജനുവരി 10ന് തിയേറ്ററുകളിലേക്ക്
Open in App
Home
Video
Impact Shorts
Web Stories