TRENDING:

ക്ലാപ്പ്ബോർഡുമായി ഇന്നസെന്റിന്റെ ഭാര്യ ആലിസ്; കൊച്ചുമകൻ ഇന്നസെന്റ് സോണറ്റിന്റെ ആദ്യ ചിത്രത്തിന് തുടക്കം

Last Updated:

ചിത്രത്തിൽ നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ എന്നിവരും

advertisement
നടൻ ഇന്നസെൻ്റിൻ്റെ (Actor Innocent) കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ് (Innocent Sonnet), നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ, ഗൗതം മേനോൻ, കല്ല്യാണി മേനോൻ, ഹരികൃഷ്ണൻ, ജൂനൈദ് അജീദ്, അക്വാ ടോണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ.എം. എലിയാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഹായ് ഗയ്സ്' എന്ന സിനിമയുടെ ചിത്രീകരണം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹെയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. ഇന്നസെന്റിന്റെ ഭാര്യ ആലിസ് പേരക്കുട്ടിയുടെ ആദ്യ ഷൂട്ടിംഗ് ദിനത്തിൽ നിറസാന്നിധ്യമായി.
ഹായ് ഗയ്സ്
ഹായ് ഗയ്സ്
advertisement

ഫാദർ പോൾ തൈക്കാനത്ത് സ്വിച്ചോൺ കർമം നിർവഹിച്ചു. ഇന്നസെൻ്റിൻ്റെ ഭാര്യ ആലിസ് ഫസ്റ്റ് ക്ലാപ്പടിച്ചു. തൃക്കുക്കാരൻ ഫിലിംസിൻ്റെ ബാനറിൽ ജോസഫ് തൃക്കുക്കാരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബാലാജി ശർമ്മ, സീനു സോഹൻലാൽ, അമ്പിളി ഔസേപ്പ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

ജെയിംസ് ക്രിസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സുഭാഷ് പോണോളി എഴുതിയ വരികൾക്ക് ആർ.എൽ.വി. പ്രമോദ് ചെറുവത്തൂർ സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ- മുകേഷ് തൃപ്പൂണിത്തുറ, കല- ഷിജു കോഴിക്കോട്, മേക്കപ്പ്- സുധീഷ് നാരായണൻ, കോസ്റ്റ്യൂംസ്- സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹരിശ്രീ ബാബുരാജ്, ഫിനാൻസ് മാനേജർ- നെവിൻ റോയി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Innocent's grandson Innocent Sonnet, actor Tini Tom's son Adam Shem Tom, producer and actor Badusha's son Sahir Badusha, Gautham Menon, Kalyani Menon, Harikrishnan, Junaid Ajeed and Aqua Tony in the lead roles, the film 'Hi Guys', written and directed by I.M. Elias, has begun shooting at St. Anthony's Higher Secondary School, Puthukkad. Innocent's wife Alice was present on the first day of shooting for her grandchild

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ക്ലാപ്പ്ബോർഡുമായി ഇന്നസെന്റിന്റെ ഭാര്യ ആലിസ്; കൊച്ചുമകൻ ഇന്നസെന്റ് സോണറ്റിന്റെ ആദ്യ ചിത്രത്തിന് തുടക്കം
Open in App
Home
Video
Impact Shorts
Web Stories