TRENDING:

Arvind Swami birthday | ഇന്ന് അരവിന്ദ് സ്വാമിയുടെ ജന്മദിനം; താരത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില വസ്തുതകൾ പരിചയപ്പെടാം

Last Updated:

ഇന്ന് അരവിന്ദ് സ്വാമിയുടെ 51-ാം ജന്മദിനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തന്റെ ഇരുപത്തിയൊന്നാം വയസിൽ മണിരത്നം സംവിധാനം ചെയ്ത 'ദളപതി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നായകവേഷത്തിൽ തന്നെ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അരവിന്ദ് സ്വാമി അധികം വൈകാതെ തന്നെ സിനിമാ പ്രേമികളുടെ ഒരു ആരാധകവൃന്ദത്തെ തനിക്ക് ചുറ്റും സൃഷ്ടിച്ചെടുത്തു.
അരവിന്ദ് സ്വാമി
അരവിന്ദ് സ്വാമി
advertisement

സിനിമാ മേഖലയിൽ കഴിഞ്ഞ 30 വർഷക്കാലമായി തന്റെ സാന്നിധ്യം തുടരുന്ന താരം ഇപ്പോഴും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ സിനിമാസ്വാദകരുടെ മനം കവരുന്നു. ഇന്ന് അരവിന്ദ് സ്വാമി 51-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില വസ്തുതകൾ നമുക്ക് പരിചയപ്പെടാം.

- അരവിന്ദ് സ്വാമി നിരവധി കഥാപാത്രങ്ങളെ അഭ്രപാളിയിൽ അനശ്വരമാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ, ഒരു സിനിമ സംവിധാനം ചെയ്യുക എന്നതും അതിൽ പ്രധാന വേഷം അഭിനയിക്കുക എന്നതും താരത്തിന്റെ വലിയ ആഗ്രഹമാണ്. ഇതിനകം രണ്ട് തിരക്കഥകളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് സംവിധായകവേഷത്തിലും നമ്മളെ അത്ഭുതപ്പെടുത്താൻ കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

advertisement

- അരവിന്ദ് സ്വാമി രണ്ടു തവണ വിവാഹം കഴിച്ചിട്ടുണ്ട്. 1994-ൽ ഗായത്രിയെയാണ് താരം ആദ്യം വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് അധിര, രുദ്ര എന്ന് പേരുകളുള്ള രണ്ട് മക്കളുമുണ്ട്. 15 വർഷം നീണ്ടുനിന്ന വിവാഹ ജീവിതത്തിന് ശേഷം 2010-ൽ ഈ ദമ്പതികൾ വിവാഹമോചനം നേടുകയായിരുന്നു. തുടർന്ന് അരവിന്ദ് സ്വാമി 2012-ൽ അപർണ മുഖർജിയെ വിവാഹം കഴിച്ചു.

- അരവിന്ദ് സ്വാമി ഓൺലൈൻ ഗെയിമുകളുടെ ഒരു ആരാധകനാണ്. ഒഴിവുസമയങ്ങളിൽ മൊബൈലിലും അല്ലാതെയും ഓൺലൈൻ ഗെയിമുകൾ കളിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വിനോദം. ഗെയിം ഓഫ് വാർ ആണ് അദ്ദേഹത്തിന്റെ ഇഷ്ട ഗെയിം.

advertisement

- ഒരു ഗെയിമർ എന്ന നിലയിൽ മാത്രമല്ല, ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ എന്ന നിലയിലും വൈദഗ്ദ്ധ്യമുള്ള വ്യക്തിത്വമാണ് അരവിന്ദ് സ്വാമിയുടേത്. അദ്ദേഹത്തിന് സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ കമ്പനിയുമുണ്ട്. ഒഴിവുസമയം ലഭിക്കുമ്പോൾ അദ്ദേഹം തന്റെ കമ്പനിയും സന്ദർശിക്കാറുണ്ട്. എന്നാൽ രസകരമായ വസ്തുത അരവിന്ദ് സ്വാമി ഒരിക്കലും അഭിനേതാവാകാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ്. ഒരു ഡോക്റ്റർ ആവുകയായിരുന്നു അദ്ദേഹത്തിന്റെ മോഹം. പക്ഷെ, ജീവിതം അദ്ദേഹത്തിനായി കാത്തുവെച്ചത് സിനിമയായിരുന്നു.

- 2005-ൽ അരവിന്ദ് സ്വാമിയ്ക്ക് ഗുരുതരമായ ഒരു അപകടം ഉണ്ടായി. അതിനെ തുടർന്ന് അദ്ദേഹത്തിന്റെ കാലിന് ഭാഗികമായി പരാലിസിസും ഉണ്ടായി. ഈ സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാരം അനിയന്ത്രിതമാം വിധം കൂടി. പിന്നീട് ഒരുപാട് ദൂരം നടക്കുക എന്നത് അരവിന്ദ് സ്വാമിയ്ക്ക് ശ്രമകരമായ കാര്യമായിരുന്നു. എന്നാൽ ഈ ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിച്ച് താരം 2015-ൽ ഒരു മാരത്തോണിൽ പങ്കെടുക്കുകയും ഏതാണ്ട് 21 കിലോമീറ്റർ ദൂരം ഓടുകയും ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Happy birthday Arvind Swami. Here are a few lesser-known facts about him

മലയാളം വാർത്തകൾ/ വാർത്ത/Film/
Arvind Swami birthday | ഇന്ന് അരവിന്ദ് സ്വാമിയുടെ ജന്മദിനം; താരത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില വസ്തുതകൾ പരിചയപ്പെടാം
Open in App
Home
Video
Impact Shorts
Web Stories