പത്മരാജനൊപ്പം നടന്മാരായ അശോകന്റെയും റഹ്മാന്റെയും ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു പ്രേംപ്രകാശിന്റെ കുറിപ്പ്. ''ഈ മൂന്നുപേരും എനിക്ക് സ്പെഷ്യലാണ്. പത്മരാജൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ പെരുവഴിയമ്പലം നിർമിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എനിക്ക് പ്രത്യേക അടുപ്പുമുള്ള നല്ല സുഹൃത്തായിരുന്നു അദ്ദേഹം. അദ്ദേഹം ഇപ്പോൾ നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തെ ഓർക്കാത്ത ഒരു ദിവസംപോലും കടന്നുപോകുന്നില്ല. നടൻ അശോകൻ പെരുവഴിയമ്പലത്തിലൂടെയാണ് സിനിമയിലെത്തിയത്. റഹ്മാനെ പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെയിലൂടെ സിനിമാ രംഗത്ത് അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
advertisement
ഇനിയാണ് സർപ്രൈസ്. ഈ മൂന്നുപേരുടെയും ജന്മദിനം മെയ് 23നാണ്. എന്തൊരു മഹത്തായ യാദൃശ്ചികത. ഇവരുടെ സിനിമാ യാത്രയിൽ ചെറിയൊരു പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അവർ ഇപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗമാണ്. ഈ ദിവസം ഞാൻ എന്റെ പ്രിയപ്പെട്ട പപ്പനെ ഓർക്കുന്നു. എന്റെ രാമച്ചനും (അശോകൻ) എന്റെ രസ്ഹീനും (റഹ്മാൻ) പിറന്നാളാശംസകൾ നേരുന്നു. മുന്നോട്ടുള്ള യാത്രക്കായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനകൾ എല്ലായ്പ്പോഴും നിങ്ങളുടെ ഒപ്പമുണ്ടാകും.''
TRENDING:മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]#AskPinarayiVijayan @ Twitter | ചോദ്യങ്ങൾ നിറഞ്ഞു; അഭിനന്ദനവും; കോവിഡ് സംശയങ്ങൾക്ക് മുഖ്യമന്ത്രി ശനിയാഴ്ച മറുപടി പറയും [NEWS]