TRENDING:

കാസർഗോഡ് നിന്നും നാടക കലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരു ചിത്രം 'ഹത്തനെ ഉദയ' വരുന്നു

Last Updated:

'ഹത്തനെ ഉദയ' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും തൃക്കരിപ്പൂർ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ് തൃക്കരിപ്പൂർ നാടക കലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരുങ്ങന്ന ചിത്രമാണ് 'ഹത്തനെ ഉദയ'. നാട്യധർമ്മി ക്രിയേഷൻസിന്റെ ബാനറിൽ കുഞ്ഞിരാമ പണിക്കർ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ഹത്തനെ ഉദയ' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും തൃക്കരിപ്പൂർ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്നു.
ഹത്തനെ ഉദയ
ഹത്തനെ ഉദയ
advertisement

ടി.ഐ. മധുസൂദനൻ എംഎൽഎ ടൈറ്റിൽ പ്രകാശനവും സ്വിച്ചോൺ കർമ്മവും നിർവഹിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ മുഖ്യാതിഥിയായിരുന്നു.

വടക്കേ മലബാറിലെ പൗരാണികമായ നേർക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് എ. നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് എബി സാമുവൽ സംഗീതം പകരുന്നു.

എഡിറ്റർ- ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ കൺട്രോളർ-

എൽദോ സെൽവരാജ്, പ്രൊഡക്ഷൻ ഡിസൈനർ- കൃഷ്ണൻ കോളിച്ചാൽ,

ആർട്ട് ഡയറക്ടർ- അഖിൽ, മേക്കപ്പ്- രജീഷ് ആർ. പൊതാവൂർ, വസ്ത്രാലങ്കാരം- അരവിന്ദ് കെ.ആർ., സ്റ്റിൽസ്- ഷിബി ശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റജിൽ കൈസി, സംവിധാന സഹായികൾ-രഞ്ജിത്ത് മഠത്തിൽ, ലെനിൻ ഗോപിൻ, നിവിൻ നാലപ്പാടൻ, അഭിഷേക് കെ. ലക്ഷ്മണൻ, ആക്ഷൻ- അഷറഫ് ഗുരുക്കൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മൺസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ മാനേജർ- നസ്രൂദ്ദീൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കാസർഗോഡ് നിന്നും നാടക കലാകാരന്മാരുടെ കൂട്ടായ്മയിൽ ഒരു ചിത്രം 'ഹത്തനെ ഉദയ' വരുന്നു
Open in App
Home
Video
Impact Shorts
Web Stories