TRENDING:

Hello Mummy | ചിരിപ്പിക്കാനും പേടിപ്പിക്കാനും 'ഹലോ മമ്മി' ഒ.ടി.ടിയിൽ എത്തി; സ്‌ട്രീമിംഗ്‌ എവിടെയെന്നറിയാം

Last Updated:

ബോക്സ് ഓഫീസ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഹലോ മമ്മി 18 കോടിയിലധികം കളക്ഷൻ നേടിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ (Horror comedy entertainer) ആണ് 'ഹലോ മമ്മി' (Hello Mummy). വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും (Sharafudeen) ഐശ്വര്യ ലക്ഷ്മിയും (Aishwarya Lekshmi) കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവംബറിൽ തിയേറ്റർ റിലീസ് ചെയ്ത ചിത്രം ഏകദേശം 3 മാസത്തിന് ശേഷമാണ് ഒടിടിയിലെത്തുന്നത്. മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി ബോക്സ് ഓഫീസ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ 'ഹലോ മമ്മി' 18 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. വമ്പൻ റിലീസുകൾക്കിടയിലും 'ഹലോ മമ്മി' തിയറ്റർ ലോങ്ങ് റൺ നേടി അമ്പതാം ദിവസത്തിലധികം പ്രദർശിപ്പിച്ചു.
ഹലോ മമ്മി
ഹലോ മമ്മി
advertisement

സാഞ്ചോ ജോസഫാണ് ഹലോ മമ്മിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്ന് നിർമാണം വഹിച്ച ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമാതാക്കൾ.

സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയത്. ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു.

advertisement

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി., സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റർ: രാഹുൽ ഇ.എസ്., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്സൺ, പി.സി. സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി. സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പി.ആർ.ഒ.- പ്രതീഷ് ശേഖർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Hello Mummy | ചിരിപ്പിക്കാനും പേടിപ്പിക്കാനും 'ഹലോ മമ്മി' ഒ.ടി.ടിയിൽ എത്തി; സ്‌ട്രീമിംഗ്‌ എവിടെയെന്നറിയാം
Open in App
Home
Video
Impact Shorts
Web Stories