റിപ്പോർട്ട് പൂർണമായും വായിച്ചില്ല. സിനിമ മേഖലയിൽ മാഫിയ ഉണ്ടായിരിക്കാം. സ്ത്രീകൾ സിനിമ. മേഖലയിൽ പ്രശ്നങ്ങൾ നേരിടുന്നുവെന്നത് വാസ്തവം. കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ നടപടി വേണമെന്നും താരം ആവശ്യപ്പെട്ടു. ഡബ്ള്യുസിസി കാരണമാണ് കമ്മിറ്റിയുണ്ടായത്. അവർ അനേകം പ്രതിസന്ധികൾ നേരിട്ടു. ഞാൻ അവരിൽ ഒരാളായാണ് പങ്കെടുത്തത്. ഡബ്ള്യുസിസിയെ അഭിനന്ദിക്കുന്നു. അവർ ശബ്ദമുയർത്തിയില്ലെങ്കിൽ ഹേമ കമ്മിറ്റി രൂപീകരിക്കില്ലായിരുന്നു, റിപ്പോർട്ട് പുറത്തുവരില്ലായിരുന്നു. കമ്മിറ്റിക്ക് മുമ്പാകെ രഞ്ജിനിയെന്ന വ്യക്തിയായാണ് പോയി മൊഴി നൽകിയത്. ഇക്കാരണത്താലാണ് ഹർജി നൽകിയത്. എന്റെ സ്വകാര്യതയെ ലംഘിക്കാൻ പാടില്ലാത്തതിനാലാണ് ഹർജി നൽകിയത്.
advertisement
സ്ത്രീകളുടെ പരാതികൾ പറയാൻ ഇപ്പോഴും ഒരു കൃത്യമായ സെൽ ഇല്ല. ഐസിസിയിൽ പോയാലും പ്രശ്‌നമാണ്. പ്രശ്‌നക്കാർ അവിടെയും ഉണ്ട്. നമ്മൾ എങ്ങോട്ടാണ് പോകേണ്ടത്, നമുക്ക് നീതി എവിടെനിന്ന് ലഭിക്കും? ഹേമ കമ്മിറ്റിയിൽ നടപടിയുണ്ടായാൽ സ്വാഗതം ചെയ്യുന്നു. ഇത് സിനിമാമേഖലയിലെ സ്ത്രീകളുടെ വിജയമാണ്'- രഞ്ജിനി വ്യക്തമാക്കി.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സിംഗിൾ സിംഗിൾ ബെഞ്ചിനെ സമീപിക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടി കോടതിയെ സമീപിച്ചത്.