മുകുന്ദ് വരദരാജൻ സൈന്യത്തിൽ മേജർ റാങ്കിലുള്ള കാലഘട്ടം കാണിക്കുന്നതിനായി ശിവകാർത്തികേയൻ ശരീരഭാരം 80 കിലോയായി വർധിപ്പിച്ചു. പിന്നീട് ക്യാപ്റ്റൻ റാങ്കിലുള്ള കാലഘട്ടത്തിനായി 75 കിലോയായും ട്രെയിനിങ് കാലഘട്ടം കാണിക്കുന്നതിനായി 72 കിലോയായും നടൻ തന്റെ ശരീരഭാരം കുറച്ചു. കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത്തരത്തില്‍ ശാരീരികമാറ്റങ്ങള്‍ നടന്‍ വരുത്തിയത്. ശിവകാർത്തികേയൻ തന്നെയാണ് ഇക്കാര്യം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് 'അമരൻ' തിയേറ്ററുകളിലെത്തുക. 'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് ഇത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാളി താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സി എച്ച് സായ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം.
advertisement