അമ്മയുടെ തലപ്പത്ത് ഒരു വനിത വരണമെന്ന് ആഗ്രഹമുണ്ട്. ഇതുവരെ പുരുഷന്മാരാണ് അമ്മയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. ആ സ്ഥാനത്തേക്ക് ഒരു സ്ത്രീ വരാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന് ഹണി റോസ് പറഞ്ഞു.
ശ്വേതാ മേനോനെതിരായ കേസിന്റെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയില്ല. കേസിനെക്കുറിച്ച് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും താരം കൂട്ടിച്ചേർത്തു.
നാളെയാണ് അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിനിടയിൽ ചേരി തിരിഞ്ഞ് ആരോപണങ്ങൾ നടക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് വോട്ടെടുപ്പ്. നാളെ വൈകിട്ട് നാലിനുശേഷം ഫലവും പ്രഖ്യാപിക്കും.
advertisement
ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. അൻസിബ ഹസൻ ജോയന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മൽസരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറർ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്.