TRENDING:

Impact Of Korean Films | കൊറിയന്‍ സിനിമകളുടെ സ്വാധീനം; വസ്ത്രധാരണവും ഭക്ഷണവും വരെ പിന്തുടര്‍ന്ന് ആരാധകർ

Last Updated:

സംസ്‌കാരത്തിന്റെ ജനപ്രീതിക്ക് പരിഹാരമെന്നോണം വിവിധ രാജ്യങ്ങള്‍ കൊറിയന്‍ മേളകളും സംഘടിപ്പിക്കാന്‍ തുടങ്ങി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറിയന്‍ നാടകങ്ങള്‍, കൊറിയന്‍ സംഗീതം, കൊറിയന്‍ പാചകരീതികള്‍, കൊറിയന്‍ സംസ്‌കാരം എന്നിവ ലോകത്ത് കൈയടി നേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കൊറിയന്‍ വിനോദ വ്യവസായം ഏഷ്യയിലും (asia) മറ്റ് രാജ്യങ്ങളിലും ശക്തമായ അടിത്തറ സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ (south korea) നിന്നുള്ള സിനിമകള്‍ക്ക് (mobies) ആരാധകർ നിരവധിയാണ്. അതുകൊണ്ട് തന്നെയാണ് ലോകമെമ്പാടും കൊറിയൻ സിനിമകൾ വലിയ ജനപ്രീതി നേടുന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍ മാത്രമല്ല ഇപ്പോള്‍ പാശ്ചാത്യ പ്രേക്ഷകരും കൊറിയൻ സിനിമകളുടെ വലിയ ആരാധകരായി മാറിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ സാംസ്‌കാരികവും പരമ്പരാഗതവുമായ മാറ്റങ്ങളില്‍ ഇത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്‌കാരത്തിന്റെ ജനപ്രീതിക്ക് പരിഹാരമെന്നോണം വിവിധ രാജ്യങ്ങള്‍ കൊറിയന്‍ മേളകളും സംഘടിപ്പിക്കാന്‍ തുടങ്ങി.
advertisement

കൊറിയന്‍ നാടകങ്ങള്‍ (korean dramas) ലോകത്ത് ഇടംനേടുന്നതോടെ, ആളുകള്‍ ദക്ഷിണ കൊറിയയെ മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമായി കാണാൻ തുടങ്ങി. ദ കൊറിയ ഹെറാള്‍ഡില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളില്‍ പകുതിയിലധികം പേരും കൊറിയന്‍ നാടകങ്ങള്‍ കണ്ടാണ് രാജ്യത്ത് എത്തിയിരിക്കുന്നത്. ആരോഗ്യകരവും ശരീരഭാരം കുറയ്ക്കുന്നതുമായതിനാല്‍ ആളുകള്‍ കൊറിയന്‍ ഭക്ഷണവും ഇഷ്ടപ്പെടുന്നു. ഇന്ത്യന്‍ ആരാധകരുടെ രുചിയെ തൃപ്തിപ്പെടുത്താന്‍ വിവിധ ഇന്ത്യന്‍ റെസ്റ്റോറന്റുകളുടെ മെനുവില്‍ കൊറിയന്‍ പാചകരീതികള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി.

advertisement

കൊറിയന്‍ നാടകങ്ങളും സിനിമകളും വൈവിധ്യമാര്‍ന്ന ഫാഷനബിള്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇത് കണ്ടതോടെ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അവരുടെ ഫാഷന്‍ രീതികളും മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. അഡ്വാന്‍സസ് ഇന്‍ സോഷ്യല്‍ സയന്‍സ്, എഡ്യൂക്കേഷന്‍, ഹ്യുമാനിറ്റീസ് റിസര്‍ച്ച് എന്നിവയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ചൈനയിലെ സ്ത്രീകളെ കൊറിയന്‍ വസ്ത്രങ്ങള്‍ വളരെയധികം സ്വാധീനിക്കുകയും അവരുടെ വസ്ത്രധാരണ രീതി തിരഞ്ഞെടുക്കുന്നതായും കണ്ടെത്തി. ഓഫ് ഷോള്‍ഡര്‍, കോള്‍ഡ് ഷോള്‍ഡര്‍ ടോപ്പുകളും വസ്ത്രങ്ങളും ചൈനീസ് സ്ത്രീകള്‍ക്കിടയില്‍ വലിയ പ്രചാരം നേടി.

advertisement

ഇറ്റ്സ് ഓകെ ടു നോട്ട് ബി ഓകെ, യു ആര്‍ മൈ സ്പ്രിംഗ്, മൈ ഫസ്റ്റ് ലവ്, തുടങ്ങിയ റൊമാന്റിക് ഡ്രാമ സീരീസുകൾ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടവയുടെ പട്ടികയില്‍ ഒന്നാമതെത്തി. ദക്ഷിണ കൊറിയന്‍ വ്യവസായത്തിലെ ഒരു വഴിത്തിരിവ് 2019-ല്‍ പുറത്തിറങ്ങിയ 'പാരസൈറ്റ്' മികച്ച ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയതാണ്. ഇത് ത്രില്ലര്‍ ഷോകള്‍ക്കും സിനിമകള്‍ക്കും ഇടം നല്‍കുകയും കൊറിയന്‍ വിനോദ വ്യവസായത്തിന്റെ വൈവിധ്യം കാണിക്കുകയും ചെയ്തു. നെറ്റ്ഫ്‌ലിക്‌സില്‍ വന്ന് ഇന്റര്‍നെറ്റില്‍ വലിയ പ്രചാരം നേടിയ സ്‌ക്വിഡ് ഗെയിം അടുത്തിടെ ജനപ്രിയമായ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു.

advertisement

ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല, അമേരിക്കയിലെ ആളുകളും കൊറിയന്‍ ജനതയുടെ സംസ്‌കാരം സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. സ്റ്റുഡന്റ് ന്യൂസ് പോര്‍ട്ടല്‍ ദി മെര്‍ക്കുറി പ്രകാരം, കൊറിയന്‍ നാടകങ്ങളുടെ പ്രചാരത്തിന് ശേഷം അമേരിക്ക സാംസ്‌കാരിക വൈവിധ്യത്തിന് സാക്ഷ്യം വഹിച്ചതായി കണ്ടെത്തി. ഹോളിവുഡ് സംസ്‌കാരത്തിലെ മാറ്റങ്ങളെ അത് സ്വീകരിക്കാന്‍ തുടങ്ങി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊറിയൻ ഡ്രാമകളുടെ ജനപ്രീതിക്ക് നിരവധി കാരണങ്ങളുണ്ട്. ലൈംഗികതയുടെയും നഗ്‌നതയുടെയും ഉപയോഗം കുറച്ചുകൊണ്ട് വലിയ പ്രേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു എന്നതാണ് ഒരു കാരണം. അവരുടെ പ്രണയം വളരെ ശാന്തവും ആകര്‍ഷകവുമാണ്, അത് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Impact Of Korean Films | കൊറിയന്‍ സിനിമകളുടെ സ്വാധീനം; വസ്ത്രധാരണവും ഭക്ഷണവും വരെ പിന്തുടര്‍ന്ന് ആരാധകർ
Open in App
Home
Video
Impact Shorts
Web Stories