TRENDING:

ഓസ്കർ പ്രതീക്ഷ അസ്തമിച്ചു'; '2018' പുറത്ത്

Last Updated:

2018 ൽ കേരളം നേരിട്ട പ്രളയത്തിൽ തകർ‌ന്നടിഞ്ഞ മനുഷ്യരുടെ അതിജീവന കഥയാണ് ചിത്രം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ മലയാള സിനിമ 2018 അടുത്ത വർഷത്തെ ഓസ്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്ത്. മികച്ച രാജ്യാന്തര സിനിമ വിഭാഗത്തിലെ നാമനിര്‍ദേശത്തിനായാണ് ‘2018’ മല്‍സരിച്ചത്. 15 ചിത്രങ്ങൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിലേക്കാണ് 2018 പുറത്തായത്. അതേസമയം വിഷ്വല്‍ ഇഫ്കറ്റ്സ് വിഭാഗത്തില്‍ നിന്ന് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമറും പുറത്തായി.
2018
2018
advertisement

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണി നിരന്ന സിനിമ തിയേറ്ററിലും വലിയ വിജയം നേടിയിരുന്നു.

Also read-Oscar 2024| കേരളത്തിന്റെ പ്രളയകഥ പറഞ്ഞ '2018' ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2018: എവരിവൺ ഈസ് എ ഹീറോ എന്ന സിനിമ 2018 ൽ കേരളം നേരിട്ട പ്രളയത്തിൽ തകർ‌ന്നടിഞ്ഞ മനുഷ്യരുടെ അതിജീവന കഥയാണ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയും പ്രളയകാലത്ത് സ്വയം ഹീറോ ആയിമാറുകയും ചെയ്യുന്ന യുവാവിനെയാണ് ടൊവിനോ തോമസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആസിഫ് അലി, ലാൽ, നരേൻ, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ഓസ്കർ പ്രതീക്ഷ അസ്തമിച്ചു'; '2018' പുറത്ത്
Open in App
Home
Video
Impact Shorts
Web Stories