ഒട്ടേറെ സഹപ്രവർത്തകർ ഇവർക്ക് ആശംസയുമായി എത്തിയിരുന്നു. പ്രാർത്ഥനയും നക്ഷത്രയുമാണ് താര ദമ്പതികളുടെ മക്കൾ.
ഇപ്പോൾ മറ്റൊരു വീഡിയോയിൽ ഇരുവരും ചേർന്ന് 'ഒരു മധുരക്കിനാവിൻ ലഹരിയിൽ...' എന്ന ഗാനത്തിന് ചുവടുവയ്ക്കുന്നത് കാണാം. (വീഡിയോ ചുവടെ)
കഴിഞ്ഞ ദിവസം പൂർണ്ണിമയുടെ ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോയ്ക്ക് സഹപ്രവർത്തകരായ സിനിമാ സുഹൃത്തുക്കളും കമന്റ് ചെയ്തിട്ടുണ്ട്.
'കാണാമറയത്ത്' എന്ന സിനിമയിൽ റഹ്മാൻ, ശോഭന എന്നിവർ ചേർന്ന് രസകരമായ നൃത്ത ചുവടുകളുമായി അവതരിപ്പിച്ച ഗാനമാണിത്. വർഷങ്ങൾക്ക് ശേഷം പഴയ ഡിസ്കോ സ്റ്റൈലിൽ 'തേജാഭായ് ആൻഡ് ഫാമിലി' എന്ന സിനിമയ്ക്കായി ഈ ഗാനം പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നു.
ഇന്ദ്രജിത്തും പൂർണ്ണിമയും ആ പഴയകാലഘട്ടത്തിലെ ഡിസ്കോ വേഷവിധാനങ്ങളുമായിട്ടാണ് ഈ ഗാനവും നൃത്തവുമായി എത്തുന്നത്. ഇതേ ലുക്കിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
