ക്രൊയേഷ്യയിലെ ഡൈവേര്‍ഷന്‍സ് ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, സ്പ്ലൈസ് ഫിലിം ഫെസ്റ്റ് ന്യൂയോര്‍ക്ക് തുടങ്ങിയ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലെ മത്സരവിഭാഗത്തിലേക്ക് കാളിരാത്രി എന്ന ചിത്രം നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാളിരാത്രിയുടെ രചനയും നിര്‍മ്മാണവും നിര്‍വഹിച്ചത് ബിശ്വാസ് ബാലന്‍ തന്നെയാണ് . പ്രശസ്ത തമിഴ് സംവിധായകന്‍ ശെല്‍വരാഘവന്റെ സഹസംവിധായകനായി ഏറെ കാലം പ്രവർത്തിച്ച ശേഷമാണ് ബിശ്വാസ് ബാലന്‍ സ്വതന്ത്ര സംവിധായകൻ ആയി മാറിയത്. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ ബിശ്വാസ് ബാലൻ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
advertisement
ഒളിപ്പോര് എന്ന ചിത്രത്തിലൂടെ സഹസംവിധായക ആയി മലയാള സിനിമയില്‍ എത്തിയ നടിയാണ് ജോളി ചിറയത്ത് അങ്കമാലി ഡയറീസിലെ അമ്മ വേഷത്തിലൂടെയാണ് ജോളി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇരട്ടജീവിതം, ഈട, കൂടെ, ജൂണ്‍, വൈറസ്, സ്റ്റാന്‍ഡ് അപ്പ്, തൊട്ടപ്പന്‍, കപ്പേള തുടങ്ങിയ സിനിമകളില്‍ ജോളി ചിറയത്ത് അഭിനയിച്ചിട്ടുണ്ട്.
സൈക്കിള്‍ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ജയ്പൂരിലെ പിങ്ക് സിറ്റി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ജോളി ചിറയത്തിന് നേരത്തെ ലഭിച്ചിരുന്നു. കോട്ടയം കെ. ആർ നാരായണൻ ഇൻസ്റ്റിട്യൂട്ടിലെ അരുൺ. എം. എസ്. സംവിധാനം ചെയ്ത ‘സൈക്കിൾ’ എന്ന ഹ്രസ്വചിത്രത്തിലെ ജോളിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയ്പൂരിൽ നടന്ന ആറാം പിങ്ക് സിറ്റി അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളയിൽ ഇന്ത്യൻ ഷോർട്ട് ഫിലിമുകളുടെ വിഭാഗത്തിലാണ് ‘സൈക്കിൾ’ മത്സരിച്ചത്.
28 ഓളം മലയാള സിനിമകിളിൽ ജോളി ചിറയത്ത് അഭിനയിച്ചിട്ടുണ്ട്. ‘അങ്കമാലി ഡയറീസ്’ ഉൾപ്പെടെ നിരവധി സിനിമകളുടെ പിന്നണിയിലും ജോളി ചിറയത്ത് പ്രവർത്തിച്ചിട്ടുണ്ട്. സുരേഷ് പൊതുവാൾ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘ഉൾട്ട’ എന്ന ചിത്രത്തിലും ജോളി അഭിനയിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് കൗസല്യയായാണ് ജോളി ഈ ചിത്രത്തിൽ വേഷമിട്ടത്.