“കെഎസ്ഇബി എഞ്ചിനീയറായ മാധവനും അരി മിൽ ഉടമ ശങ്കുണ്ണിയും നമുക്ക് പരിചിതരായ കഥാപാത്രങ്ങളാണ്. നമ്മുടെ ചുറ്റുപാടും അവരെ പലരിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. പ്രേക്ഷകർക്ക് ആ ഒരു പരിചയം ഇരുവരോടും ഉണ്ടാകാൻ ആമുഖ ടീസറുകളിലൂടെ സാധിച്ചു. മുഖരൂപം, ശരീര ഭാഷ എന്നിവയാണ് മുൻ ടീസറുകളിലൂടെ വ്യക്തമായത്. ബംഗാളി നായർ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ചായക്കടിയിലാണ് പുതിയ ടീസറിലെ നിമിഷങ്ങൾ”- നിർമ്മാതാക്കളായ അഞ്ജന ഫിലിപ്പും വി.എ. ശ്രീകുമാറും പറഞ്ഞു.
ജയിലറിനു ശേഷം വിനായകൻ ശ്രദ്ധേയമായ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം എത്തുന്ന സിനിമയുടെ ആമുഖ വീഡിയോകൾ തമിഴ് പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു.
advertisement
ജെല്ലിക്കെട്ട്, നൻപകൽ നേരത്ത് മയക്കം, ചുരുളി തുടങ്ങിയ സിനിമകളുടെ രചയിതാവും നോവലിസ്റ്റുമായ എസ്. ഹരീഷിന്റെ രചനയിൽ പ്രേംശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് തെക്ക് വടക്ക്.
കെഎസ്ഇബി എഞ്ചിനീയർ റിട്ടയേർഡായ മാധവനായി വിനായകനും അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജ് വെഞ്ഞാറമൂടും വേഷമിടുന്നു. ഇവർക്കിടയിൽ സംഭവിക്കുന്ന തമാശകളാണ് തെക്ക് വടക്ക് സിനിമയെന്ന് വ്യക്തമാകുന്നതാണ് ടീസറുകൾ.
മിന്നൽ മുരളി, ആർഡിഎക്സ് സിനിമകളുടെ സഹനിർമ്മാതാവായ അൻജ ഫിലിപ്പും ഒടിയൻ സിനിമയുടെ സംവിധായകനും പരസ്യ ബ്രാൻഡിങ് സ്ട്രാറ്റജിസ്റ്റുമായ വി.എ. ശ്രീകുമാറും സംയുക്തമായി രൂപീകരിച്ച സിനിമാ നിർമ്മാണ സംരംഭത്തിലെ ആദ്യ സിനിമയാണ് തെക്ക് വടക്ക്.
കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി. ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിതാരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.
ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി.എസ്. ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. ലക്ഷ്മി ശ്രീകുമാറിൻ്റേതാണു വരികൾ.
അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, മേക്കപ്പ് - അമൻചന്ദ്ര, കോസ്റ്റിയൂം ഡിസൈൻ- അയിഷ സഫീർ, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ മാനേജർ - ധനേഷ് കൃഷ്ണകുമാർ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- സജി ജോസഫ്.
പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. പി.ആർ.ഒ.-
വാഴൂർ ജോസ്.