മാതാവ് യാത്രയായി ദിവസങ്ങൾക്കുള്ളിൽ മകനും ഉമ്മയുടെ അടുത്തേക്ക് യാത്രയായി. മുംബൈ കോകിലാബെൻ ധിരുബായി അംബാനി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഇർഫാൻ യാത്രയായത്. വൻകുടലിനെ ബാധിച്ച അണുബാധയെ തുടർന്ന് ആരോഗ്യനില വഷളായതോടെയാണ് ഇർഫാനെ ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോവിഡ് ലോക്ക്ഡൗൺ വലിയ തിരിച്ചടിയാണ് ഇർഫാന്റെ ജീവിതത്തിലുണ്ടാക്കിയത്. ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന അപൂർവരോഗത്തിന്റെ തുടർചികിത്സയ്ക്കായി ലണ്ടനിൽ പോകാനിരിക്കേയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ ചികിത്സ മുടങ്ങി. പിന്നാലെ ഉമ്മയുടെ മരണവും ഈ ലോക്ക്ഡൗൺ കാലം ഇർഫാന് നൽകി. മുംബൈയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകള്‍ ഇർഫൻ കണ്ടത്.
advertisement
BEST PERFORMING STORIES: ഇർഫാൻ ഖാൻ അന്തരിച്ചു: മറഞ്ഞത് ഹോളിവുഡിലെ ഇന്ത്യയുടെ അഭിമാന താരം [NEWS]കോവിഡ്: വിയറ്റ്നാം യുദ്ധത്തിൽ ഉണ്ടായതിനേക്കാൾ മരണങ്ങൾ അമേരിക്കയിൽ [NEWS]'പ്രഭാകരാ വിളി എല്‍.ടി.ടി.ഇയെ അധിക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം': ശ്രീനിവാസൻ [NEWS]
2018 ലാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന അത്യപൂർവമായ രോഗത്തിന്റെ പിടിയിലാണെന്ന് ഇർഫാൻ ലോകത്തെ അറിയിച്ചത്. തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്ന ഈ അതുല്യ നടൻ അടുത്തിടെയാണ് അഭിനയരംഗത്ത് സജീവമായത്. അംഗ്രേസി മീഡിയം ആണ് അദ്ദേഹത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം. അസുഖത്തെ തുടർന്ന് ചിത്രത്തിന്റെ പ്രമോഷനും സജീവമായി പങ്കാളിയാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ഹോളിവുഡ് അടക്കം നൂറോളം സിനിമകളിൽ അഭിനയിച്ച ഇർഫാൻ ഖാൻ ഇന്ത്യയിലെ മികച്ച അഭിനേതാക്കളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ശ്രദ്ധേയമായ നിരവധി വേഷങ്ങൾ സിനിമാ ആസ്വാദകർക്ക് നൽകിയാണ് അദ്ദേഹം യാത്രയായത്.
അംഗ്രേസി മീഡിയം തിയേറ്ററിൽ റീലീസായി തൊട്ടുപിന്നാലെയായിരുന്നു ലോക്ക്ഡൗണും വന്നത്. ഇതോടെ ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റീ റിലീസ് ചെയ്തു. ലോക്ക്ഡൗൺ ഇർഫാന് നൽകിയ മറ്റൊരു സമ്മാനം. മികച്ച് പ്രതികരണാണ് അംഗ്രേസി മീഡിയത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ തിരിച്ചുവരവ് ഗംഭീരമാക്കാൻ നിൽക്കാതെ ഇർഫാൻ മടക്കമില്ലാത്തെ യാത്രപോയി.
