'പ്രഭാകരാ വിളി എല്‍.ടി.ടി.ഇയെ അധിക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം': ശ്രീനിവാസൻ
- Published by:user_57
- news18-malayalam
Last Updated:
Sreenivasan reacts on the Prabhakaran dialogue controversy in Varane Avashyamundu | 'വരനെ ആവശ്യമുണ്ട്' വിവാദത്തിൽ പ്രതികരണവുമായി ശ്രീനിവാസൻ
ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ ചിത്രമാണ് മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ 'പട്ടണപ്രവേശം'. സി.ഐ.ഡി. വിജയനും ദാസനുമായി മോഹൻലാലും ശ്രീനിവാസനും പ്രധാന വേഷമിട്ട ചിത്രത്തിലെ ഡയലോഗുകൾ അന്നും ഇന്നും സൂപ്പർഹിറ്റുകളാണെന്നതിൽ സംശയമില്ല. ട്രോൾ യുഗത്തിൽ ആ ഡയലോഗുകൾ കാണാത്ത ദിവസം തന്നെ വിരളമെന്ന് വേണമെങ്കിൽ പറയാം.
എന്നാൽ എന്നുമില്ലാത്ത വിമർശനമാണ് ഇതിലെ 'പ്രഭാകരാ' എന്ന ഒരു വിളിയുടെ പേരിൽ ഉയർന്നു വരുന്നത്. അതേ സംഗതി, 'പട്ടണപ്രവേശം' സിനിമയുടെ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' സിനിമയിൽ സുരേഷ് ഗോപി ഉപയോഗിച്ചപ്പോഴാണ്.
സിനിമയിൽ സുരേഷ്‌ഗോപിയുടെ കഥാപാത്രം വീട്ടിലെ നായയെ 'പ്രഭാകരാ' എന്നു അഭിസംബോധന ചെയ്യുന്ന രംഗമാണ് വിവാദമായിരിക്കുന്നത്. ഈ രംഗം തമിഴ് വംശജരെ അപമാനിക്കാനാണെന്നുള്ള തരത്തിലാണ് എന്നായിരുന്നു ആക്ഷേപം ഉയർന്നത്. വിമർശനം ശക്തമായതോടെ സിനിമയുടെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തി വിശദീകരണം നൽകിയിരുന്നു. എന്നാൽ പട്ടണപ്രവേശത്തിന്റെ രചയിതാവ് കൂടിയായ ശ്രീനിവാസനും ചിലതു പറയാനുണ്ട്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത് ചുവടെ:
advertisement
Also read: 'നേരിടേണ്ടി വന്ന അധിക്ഷേപങ്ങളിൽ ഖേദിക്കുന്നു': ദുൽഖറിനോട് മാപ്പു പറഞ്ഞ് തമിഴ് താരം പ്രസന്ന
"കള്ളക്കടത്തുകാരന് പരിചിതമായ ഒരു നാടന്‍ പേര് വേണമെന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അങ്ങനെയാണ് പ്രഭാകരനിലെത്തിയത്. എല്‍ടിടിഇയുടെ വേലുപ്പിള്ളൈ പ്രഭാകരനൊന്നും ചിന്തയിലേ ഉണ്ടായിരുന്നില്ല. 1988ല്‍ പട്ടണപ്രവേശം റിലീസ് ചെയ്യുന്ന സമയത്ത് പ്രഭാകരനെ കുറിച്ച് കാര്യമായി കേട്ടറിവുമില്ല. കേരളത്തില്‍ ഒരു പാട് പ്രഭാകരന്‍മാരുണ്ട്. പക്ഷേ ഒരു കള്ളകടത്തുകാരന് ആ പേര് സാധാരണമല്ല. ഇതേ ഐഡിയയില്‍ തന്നെയാണ് തിലകന്റെ കഥാപാത്രത്തിന് അനന്തന്‍ നമ്പ്യാര്‍ എന്ന് പേരിട്ടത്. വരനെ ആവശ്യമുണ്ട് സിനിമയിലെ പ്രഭാകരാ വിളി എല്‍.ടി.ടി.യെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നതൊക്കെ വിഡ്ഡിത്തമാണ്. ബോധപൂര്‍വം പ്രഭാകരനെ എല്‍.ടി.ടി.ഇ. നേതാവുമായി ഒരു ബന്ധം ഉണ്ടെന്ന് ആരോപിക്കുകയാണെങ്കില്‍ ഇതുപോലെ അനന്തന്‍ നമ്പ്യാരെയും ആരെയെങ്കിലുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനുമാകും."
advertisement
പ്രഭാകരൻ തമ്പിയായി കരമന ജനാർദ്ദനനും, അനന്തൻ നമ്പ്യാരായി തിലകനുമാണ് സിനിമയിൽ വേഷമിട്ടിരുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 29, 2020 8:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'പ്രഭാകരാ വിളി എല്‍.ടി.ടി.ഇയെ അധിക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം': ശ്രീനിവാസൻ


