എന്നാൽ വിസ്മയക്കു മുന്നിൽ, താടിവച്ച ഒരു പുരുഷൻ - അത് മോഹൻലാൽ എന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കും. അതു മോഹൻലാൽ തന്നെയോ? ആ സസ്പെൻസ് അങ്ങനെ തന്നെ നിൽക്കട്ടെ. ചിത്രീകരണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പോസ്റ്ററിലൂടെ ഒരു അപ്ഡേഷൻ നടത്തിയിരിക്കുന്നത്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പോൾ കുട്ടിക്കാനം, തൊടുപുഴ ഭാഗങ്ങളിൽ നടന്നുവരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മോഹൻലാലിൻ്റെ മാതാവിൻ്റെ വിയോഗം. അതേത്തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി പതിനെട്ടിനാണ് പുനഃരാരംഭിച്ചത്.
advertisement
ഒരു ക്ലീൻ ഫാമിലി ത്രില്ലർ സിനിമയെന്നു മാത്രമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അപ്രതീക്ഷിതമായ പല വഴിത്തിരിവുകളും, സസ്പെൻസുമൊക്കെ ചിത്രത്തിലുണ്ടായേക്കും.
സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. എമിൽ ആൻ്റണിയും, ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം - ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ; പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പി.ആർ.ഒ.- വാഴൂർ ജോസ്.
Sumamry: The makers of Jude Antony Joseph's film 'Thudakkam', starring Vismaya Mohanlal and Ashish Joe Antony in the lead roles, have released the second look poster. Ashish Joe Antony can also be clearly seen behind Vismaya's face
