തമിഴ്നാട്ടിലെ പ്രശസ്ത ഫുഡ് വ്ലോഗിങ് ചാനലായ 'ഇർഫാൻസ് വ്യൂ'വിന് നൽകിയ അഭിമുഖത്തിലാണ് രസകരമായ മറുപടികളുള്ളത്. തമിഴ്നാട്ടിലെ ഭക്ഷണമാണോ കേരളത്തിലെ ഭക്ഷണമാണോ ഇഷ്ടമെന്ന ചോദ്യത്തിന് കേരളത്തിലെ ഭക്ഷണമെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. എന്നാൽ എല്ലാ ഭക്ഷണവും ഇഷ്ടമാണെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. പുതിയ പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കാൻ താത്പര്യമുള്ളയാളാണ് താനെന്ന് മോഹൻ ലാൽ പറയുന്നു. ഭക്ഷണം പരീക്ഷിക്കാനായി മാത്രം യാത്ര ചെയ്യാറുണ്ടെന്നും മോഹൻ ലാൽ പറയുന്നു.
advertisement
തമിഴിലെ ഫേവറൈറ്റ് ആക്ടർ അല്ലെങ്കിൽ ആക്‌ട്രസ് എന്ന ചോദ്യത്തിന് കുസൃതിച്ചിരിയോടെ ആക്‌ട്രസ് എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ഇതുകേട്ട് പൃഥ്വിരാജ് പൊട്ടിച്ചിരിക്കുകയാണ്. എല്ലാ നല്ല താരങ്ങളെയും തനിക്ക് ഇഷ്ടമാണെന്നും അതിൽ ആൺ, പെൺ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉലകം ചുറ്റും വാലിബനാണ് ഇഷ്ടപ്പെട്ട തമിഴ് സിനിമയെന്നും മോഹൻലാൽ പറയുന്നു. ഇത് റാപ്പിഡ് റൗണ്ട് അല്ലേ, കുറച്ചുകഴിഞ്ഞ് ചോദിക്കുമ്പോൾ ചിലപ്പോൾ വേറെയായിരിക്കും പറയുകയെന്നും ഇപ്പോൾ മനസിൽ വരുന്നത് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ് സിനിമയിൽ എല്ലാവരും നല്ല ഫ്രണ്ട്സാണെന്നും എന്നാൽ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാൻ ആരുമില്ലെന്നും മോഹൻലാൽ പറഞ്ഞു. സൂര്യയും ജ്യോതികയും സുഹൃത്തുക്കളാണെന്ന് പൃഥ്വിരാജ് പറയുന്നു. ഫേവറേറ്റ് ഹോബിയെന്താണെന്ന് ചോദിക്കുമ്പോൾ സിനിമയെന്നാണ് പൃഥ്വിയുടെ മറുപടി. ഇതുപോലത്തെ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് മോഹൻലാൽ പറഞ്ഞു.
എമ്പുരാനിൽ ഷാരൂഖ് ഖാൻ അഭിനയിച്ചിട്ടുണ്ടെന്ന് പറയുന്നു. അതിനെക്കുറിച്ച് പറയാമോ എന്ന ചോദ്യത്തിന് 'ഷാരൂഖ് ഖാൻ പാവം, അദ്ദേഹം ഒരു സീനിൽ അഭിനയിച്ചു, അത് കട്ട് ചെയ്തു'വെന്ന് പറഞ്ഞ് മോഹൻലാൽ ചിരിക്കുകയാണ്. ഡിലീറ്റഡ് സീൻ റിലീസ് ചെയ്യുമെന്നും അതിലുണ്ടാകുമെന്നും പൃഥ്വിരാജും പറഞ്ഞു.
Summary: Mohanlal reply on Shah Rukh acting in Empuraan leaves viewers including Prithviraj in splits.