എന്നിരുന്നാലും, വിജയ് സേതുപതിയെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
ഈ വർഷം മെയ് മാസത്തിൽ രജനീകാന്ത് ‘ജയിലർ 2’ ന്റെ പ്രവർത്തികൾ ഡിസംബർ വരെ നീണ്ടുനിൽക്കുമെന്ന് പറഞ്ഞിരുന്നു. “ജയിലർ 2 ന്റെ ഷൂട്ടിംഗ് നന്നായി പുരോഗമിക്കുന്നു. ചിത്രം അവസാനിക്കുമ്പോഴേക്കും ഡിസംബറായിരിക്കും,” ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രജനീകാന്ത് പറഞ്ഞതിങ്ങനെ.
ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഗംഭീര റീച്ച് കാരണം 'ജയിലർ 2' പ്രേക്ഷകരിൽ വലിയ താൽപ്പര്യം സൃഷ്ടിച്ചു കഴിഞ്ഞു. തുടർന്ന് ചിത്രം ഏകദേശം 650 കോടി രൂപ വാരിക്കൂട്ടി വൻ ബ്ലോക്ക്ബസ്റ്ററായി മാറി.
advertisement
‘ജയിലർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആദ്യം ചെന്നൈയിൽ ആരംഭിച്ചു. നിർമ്മാണ കമ്പനിയായ സൺ പിക്‌ചേഴ്‌സ് ഈ വർഷം മാർച്ച് 10ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു.
സൺ പിക്‌ചേഴ്‌സ് രസകരവും ആവേശകരവുമായ ഒരു ടീസർ കൂടി പുറത്തിറക്കിയപ്പോൾ പ്രേക്ഷകർക്ക് ചിത്രത്തോടുള്ള താൽപര്യം അതിന്റെ കൊടുമുടിയിലെത്തി.
തൊട്ടുപിന്നാലെ, കേരളത്തിലെ അട്ടപ്പാടിയിൽ നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിംഗിൽ നിന്നും നടി രമ്യ കൃഷ്ണൻ ഒരനുഭവം പങ്കുവെച്ചു. "പടയപ്പയുടെ 26 വർഷങ്ങളും ജയിലർ 2 ന്റെ ആദ്യ ദിവസത്തെ ഷൂട്ടിംഗും" എന്ന് അവർ കുറിച്ചു.
രജനീകാന്തിന്റെ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ വിജയ പാണ്ഡ്യൻ അഥവാ വിജി എന്ന കഥാപാത്രത്തെയാണ് രമ്യ കൃഷ്ണൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
രജനീകാന്തിന്റെ മരുമകൾ ശ്വേതാ പാണ്ഡ്യനായി അഭിനയിക്കുന്ന നടി മിർണയും രണ്ടാം ഭാഗത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് വൃത്തങ്ങൾ പറയുന്നു.
മോഹൻലാലും കന്നഡ താരം ഡോ. ശിവരാജ്കുമാറും ജയിലർ 2ന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആദ്യ ഭാഗം ബ്ലോക്ക്ബസ്റ്ററായി മാറുന്നതിൽ നിർണായക പങ്ക് വഹിച്ച സംഗീതജ്ഞൻ അനിരുദ്ധ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം നൽകുന്നത്.
