'ഡർബി' എന്ന വാക്ക് അർത്ഥമാക്കുന്നത് മത്സരം എന്നാണ്. ക്യാംപസിലെ കുട്ടികൾക്കിടയിൽ പല രീതിയിലുള്ള മത്സരങ്ങൾ ഉണ്ടാകുക സ്വഭാവികം. കലാകായിക രംഗങ്ങളിൽ, അവർക്കിടയിൽ അരങ്ങേറുന്ന പ്രണയത്തിൻ്റെ പശ്ചാത്തലത്തിലും ഇത്തരം മത്സരങ്ങൾ കടന്നുവരാം. അത്തരം ചില സന്ദർഭങ്ങളെ രണ്ടു ഗ്രൂപ്പുകളാക്കിയാണ് ചിത്രത്തിൻ്റെ കഥാവികസനം.
ഒരു ക്യാംപസിൻ്റെ വർണ്ണപ്പൊലിമയും നിറപ്പകിട്ടുമൊക്കെ കോർത്തിണക്കി യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം ക്ലീൻ എൻ്റർടൈനറായാണ് ചിത്രത്തിൻ്റെ അവതരണം.
ഷൈൻ ടോം ചാക്കോ, പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ആദം സാബിക് (ഒസ്‌ലർ ഫെയിം), ജോണി ആൻ്റണി, ശബരീഷ് വർമ്മ സന്തോഷ് കീഴാറ്റൂർ, അബു സലിം, ശിവരാജ് (ARM, ഒസ്‌ലർ ഫെയിം), അമീൻ, റിഷിൻ, ജസ്നിയ ജയദീപ്, സുപർണ്ണ, ആൻമെർ ലറ്റ്, ദിവ്യാ എം. നായർ, ഹരി ശിവറാം, പ്രവീൺ, പ്രാങ്കോ ഫ്രാൻസിസ്, കൊല്ലം ഷാഫി, സിനോജ് വർഗീസ്, പ്രദീപ് ബാലൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
advertisement
കഥ - ഫായിസ് ബിൻ റിഫായി, സമീർ ഖാൻ; തിരക്കഥ -സുഹ്റു സുഹ്റ, അമീർ സുഹൈൽ; സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് - ജറിൻ കൈതക്കോട്, പ്രൊഡക്ഷൻ ഡിസൈനർ - അർഷാദ് നക്കോത്ത്, മേക്കപ്പ് - റഷീദ് അഹമ്മദ്, കോസ്റ്റ്യും ഡിസൈൻ - നിസ്സാർ റഹ്മത്ത്, ആക്ഷൻ- തവസി രാജ്, സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ., ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റെജിൽ കെയ്സി, സ്റ്റുഡിയോ സപ്ത റെക്കാർഡ്‌സ് - ഡിസൈൻ- യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ കൺട്രോളർ - നജീർ നസീം, വി.എഫ്.എക്സ്.- വിശ്വനാഥ്, പി.ആർ.ഒ. വാഴൂർ ജോസ്.
Summary: The shooting of the film 'Derby', which is presented as a new-gen fun action movie with a campus backdrop, has been completed in Nilambur. Directed by Sajil Mampad. Produced by Mansoor Abdul Razak and Deepa Mansoor under the banner of Demand Film Factory. Jamal V. Bapu is the executive producer