TRENDING:

പുതുതലമുറയ്ക്കും കറുത്തമ്മയും പരീക്കുട്ടിയും ഇല്ലാതെ വയ്യ; വ്യത്യസ്തമായി 'ഇത്തിരി നേരം' പോസ്റ്റർ

Last Updated:

കാലങ്ങൾ എത്ര മാറിയാലും പ്രണയത്തിന് ഒരേ തീവ്രതയാണുള്ളത്. നഷ്ടപ്രണയങ്ങൾക്കും ഒരേ വേദന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' (Ithiri Neram) കൂടി കിട്ടിയിരുന്നെങ്കിൽ. നാരായണിക്കും ബഷീറിനും, ഗാഥയ്ക്കും ഉണ്ണിക്കും, റോസിനും ജാക്കിനും, ജാനുവിനും റാമിനും 'ഇത്തിരി നേരം' കൂടി കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു? പ്രേക്ഷകരുടെ ഇത്തരം ചിന്തകളെ വീണ്ടും ഉണർത്തുകയാണ് 'ഇത്തിരി നേരം' എന്ന സിനിമയുടെ അണിയറ പ്രവർത്തകർ.
ഇത്തിരി നേരം
ഇത്തിരി നേരം
advertisement

പ്രണയത്തിന്റെ, വിരഹത്തിന്റെ ഒക്കെ വേദനയുടെ പല തലങ്ങളിലേക്ക് പ്രേക്ഷക മനസ്സുകളെ കൊണ്ടുപോയ കഥാപാത്രങ്ങളാണ് കറുത്തമ്മയും പരീക്കുട്ടിയും റോസും ജാക്കും ഗാഥയുമൊക്കെ. കാലങ്ങൾ എത്ര മാറിയാലും പ്രണയത്തിന് ഒരേ തീവ്രതയാണുള്ളത്. നഷ്ടപ്രണയങ്ങൾക്കും ഒരേ വേദന. അതുകൊണ്ടുതന്നെയാവാം ഈ കഥാപാത്രങ്ങളുടെ നോവ് നമ്മുടേതായി മാറിയതും. ഇത്തിരി നേരം കൂടി ഇവർക്കൊന്നും കിട്ടിയില്ലെങ്കിലും അഞ്ജനയ്ക്കും അനീഷിനും 'ഇത്തിരി നേരം' കിട്ടുകയാണ്... അഞ്ജനയായി 'ഇത്തിരി നേരം' എന്ന സിനിമയിൽ എത്തുന്നത് സെറിൻ ശിഹാബ് ആണ്. അനീഷായി റോഷൻ മാത്യുവും.

advertisement

ഒരു സീരീസ് പോലെയാണ് ഈ നഷ്ടപ്രണയങ്ങളുടെ വീഡിയോ പുറത്തുവിട്ടത്. പ്രണയത്തിൽ രണ്ടാമതൊരവസരം ലഭിക്കുന്നതിന്റെ മൂല്യം അറിഞ്ഞു കൊണ്ട് വേറിട്ട പ്രമോഷനുമായി എത്തുന്നു അണിയറപ്രവർത്തകർ. സൂര്യ ജി.കെ. എന്ന ആർട്ടിസ്റ്റിന്റെ വരയ്ക്ക്‌ ബേസിൽ ചിട്ടപ്പെടുത്തിയ ചിത്രത്തിൽ നിന്നുള്ള സംഗീതവും വീഡിയോയിലുണ്ട്. ചിത്രം ഒക്ടോബർ 31ന് തീയറ്ററുകളിൽ എത്തും. തിരുവനന്തപുരം നഗരത്തെ പശ്ചാത്തലമാക്കി നിർമ്മിക്കുന്ന ചിത്രത്തിലൂടെ അനീഷിനും അഞ്ജനയ്ക്കും തങ്ങളുടെ പ്രണയം തിരിച്ചുപിടിക്കാനാവുമോ?

പ്രശാന്ത് വിജയ് സംവിധാനം ചെയ്ത് ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തി. പൂർണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രത്തിന്റെ ശബ്ദലേഖനം നടത്തിയിരിക്കുന്നത്. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

advertisement

നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്യാമറ: രാകേഷ് ധരൻ.വരികൾ എഴുതി സംഗീതം ഒരുക്കിയിരിക്കുന്നത് ബേസിൽ സി.ജെ., എഡിറ്റർ : ഫ്രാൻസിസ് ലൂയിസ്‌. സൗണ്ട് ഡിസൈൻ, ലൊക്കേഷൻ സൗണ്ട്: സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ്: സന്ദീപ് ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ: മഹേഷ് ശ്രീധർ, കോസ്റ്യൂംസ്: ഫെമിന ജബ്ബാർ, മേക്കപ്പ്: രതീഷ് പുൽപ്പള്ളി ,വി എഫ് എക്സ്: സുമേഷ് ശിവൻ , കളറിസ്റ്റ്: ശ്രീധർ വി - ഡി ക്ലൗഡ്, ഡയറക്ടേർസ് അസിസ്റ്റന്റ്: നിരഞ്ജൻ ആർ. ഭാരതി, അസ്സോസിയേറ്റ് ഡയറക്ടേർസ്: ശിവദാസ് കെ.കെ., ഹരിലാൽ ലക്ഷ്മണൻ, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ.ആർ., സ്റ്റിൽസ്: ദേവരാജ് ദേവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നിതിൻ രാജു, ഷിജോ ജോസഫ്, സിറിൽ മാത്യു, സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ: സർക്കാസനം ഡിസ്ട്രിബൂഷൻ: ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ് ട്രെയ്‌ലർ: അപ്പു എൻ. ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
പുതുതലമുറയ്ക്കും കറുത്തമ്മയും പരീക്കുട്ടിയും ഇല്ലാതെ വയ്യ; വ്യത്യസ്തമായി 'ഇത്തിരി നേരം' പോസ്റ്റർ
Open in App
Home
Video
Impact Shorts
Web Stories