യേശുവിന്റെ കുരിശുമരണത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന സംഭവങ്ങളാണ് റെസറക്ഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ ഇതിവൃത്തം. ഈ സിനിമയ്ക്കായി 57കാരനായ കവീസലിന്റെ പ്രായം കുറയ്‌ക്കേണ്ടി വരുമെന്നും അതാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണമെന്നും ഇഡബ്ല്യു ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ മഗ്ദലേന മറിയത്തെ അവതരിപ്പിച്ച മോണിക്ക ബെലൂചിക്ക് പകരം ക്യൂബന്‍ നടിയായ മരിയേല ഗാറിഗയായിരിക്കും റെസറക്ഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ ആ വേഷം അവതരിപ്പിക്കുക.
മേരിയായി കാസിയ സ്മട്‌നിയാക്, പത്രോസായി പിയര്‍ ലൂയിജി പാസിനോ, പന്തിയോസ് പീലാത്തോസായി റിക്കാര്‍ഡോ സ്‌കാമാര്‍സിയോ എന്നിവരും എത്തും.
advertisement
ലോകമെമ്പാടുനിന്നുമായി 5600 കോടി രൂപയാണ് പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് നേടിയത്. ലോകത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നുകൂടിയാണ് ഈ ചിത്രം. 30 മില്ല്യണ്‍ ഡോളര്‍(ഏകദേശം 250.5 കോടി) രൂപ ചെലവിട്ട് ഗിബ്‌സണ്‍ തന്നെയായിരുന്നു ഈ ചിത്രം നിര്‍മിച്ചത്. 2024 വരെ യുഎസിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ R-റേറ്റഡ് ചിത്രം, എക്കാലത്തെയും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സ്വതന്ത്ര ചിത്രം എന്നീ നേട്ടങ്ങളും പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് നേടിയിട്ടുണ്ട്.
മൂന്ന് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കും ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ ഏറെ നാളായി കാത്തിരിക്കുന്ന അടുത്ത ഭാഗം രണ്ട് ഘട്ടങ്ങളായി റിലീസ് ചെയ്യുമെന്ന് ഓഗസ്റ്റില്‍ ലയണ്‍സ്‌ഗേറ്റ് പ്രഖ്യാപിച്ചിരുന്നു. ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്: പാര്‍ട്ട് വണ്‍ 2027 മാര്‍ച്ച് 26ന് ദുഃഖവെള്ളിയാഴ്ച റിലീസിനെത്തും. രണ്ടാം ഭാഗം 2027 മേയ് 6ന് സ്വര്‍ഗാരോഹണ തിരുന്നാളിന്റെ അന്നും തിയേറ്ററുകളിലെത്തും.