TRENDING:

Jamalinte Punchiri | ക്രൈം ത്രില്ലറുമായി അവർ വരുന്നു; ഇന്ദ്രൻസിന്റെ 'ജമാലിന്റെ പുഞ്ചിരി' ട്രെയ്‌ലർ

Last Updated:

ജൂൺ ഏഴിന് 'ജമാലിന്റെ പുഞ്ചിരി' പ്രദർശനത്തിനെത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ദ്രൻസ്, മിഥുൻ രമേശ്, പ്രയാഗാ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിക്കി തമ്പി സംവിധാനം ചെയ്യുന്ന സോഷ്യൽ ക്രൈം ത്രില്ലർ 'ജമാലിന്റെ പുഞ്ചിരി' (Jamalinte Punchiri ) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ, മഞ്ജു വാര്യർ, ഇന്ദ്രൻസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. കുടുംബ കോടതി, നാടോടി മന്നന്‍ എന്നീ  സിനിമകള്‍ക്കു ശേഷം ചിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ ചിത്രം സുരേഷ്, ശ്രീജ സുരേഷ് എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ജമാലിന്റെ പുഞ്ചിരി'.
ജമാലിന്റെ പുഞ്ചിരി
ജമാലിന്റെ പുഞ്ചിരി
advertisement

ജൂൺ ഏഴിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, അശോകൻ, ജോയ് മാത്യു, ശിവദാസന്‍ കണ്ണൂര്‍, ദിനേശ് പണിക്കര്‍, സോന നായർ, രേണുക, മല്ലിക സുകുമാരന്‍, സേതു ലക്ഷ്മി, ജസ്ന തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം പുതുമുഖങ്ങളായ സുനിൽ ഭാസ്കർ, യദു കൃഷ്ണൻ, ഫർഹാൻ എന്നിവരും കഥാപാത്രങ്ങളാവുന്നു.

ഉദയന്‍ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വി.എസ്. സുഭാഷ് എഴുതുന്നു. അനില്‍കുമാര്‍ പാതിരിപ്പള്ളി, മധു ആര്‍. ഗോപന്‍ എന്നിവരുടെ വരികള്‍ക്ക് വര്‍ക്കി സംഗീതം പകരുന്നു.

advertisement

എഡിറ്റര്‍- വിപിൻ മണ്ണൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിക്രമൻ തൈക്കാട്, പ്രൊഡക്ഷൻ ഡിസൈനർ- ചന്ദ്രൻ പനങ്ങോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു പന്തലക്കോട്, കല- മഹേഷ് ശ്രീധര്‍, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം- ഇന്ദ്രന്‍സ് ജയന്‍, സ്റ്റില്‍സ്സ്- സലീഷ് പെരിങ്ങോട്ടുക്കര, ശ്രീനി മഞ്ചേരി, പരസ്യകല- ഡെക്കോർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജി സുകുമാരന്‍, പ്രകാശ് ആർ. നായർ,

ക്രീയേറ്റീവ് ഹെഡ്- അനില്‍ പാതിരിപ്പള്ളി, വി.എസ്. സുധീഷ് ചന്ദ്രൻ,

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പി.ആർ.ഒ. -എ.എസ്. ദിനേശ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Jamalinte Punchiri | ക്രൈം ത്രില്ലറുമായി അവർ വരുന്നു; ഇന്ദ്രൻസിന്റെ 'ജമാലിന്റെ പുഞ്ചിരി' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories