TRENDING:

'ജാനകി ജാനേ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; നവ്യാ നായരും സൈജുകുറുപ്പും പ്രധാന വേഷങ്ങളില്‍

Last Updated:

ഷറഫുദ്ദീനും ജോണി ആന്റണിയും പ്രധാന വേഷങ്ങളിലെത്തുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‘ഉയരെ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ജാനകി ജാനേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന സിനിമയിൽ നവ്യ നായരും സൈജു കുറുപ്പും ഷറഫുദ്ദീനും ജോണി ആന്റണിയും പ്രധാന വേഷങ്ങളിലെത്തുന്നു. കൈലാസ് മേനോൻ ആണ് സംഗീതം.
advertisement

ഒരു വ്യത്യസ്ത പ്രമേയം നർമത്തിൽ പറയുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം സ്കൂൾ വേനലവധിക്കാലത്ത് തിയേറ്ററിൽ എത്തും. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം പി വി ഗംഗാധരന്റെ മക്കളായ ഷെർഗ, ഷെനുഗ, ഷെഗ്ന എന്നിവർ ചേർന്ന് എസ് ക്യൂബ് ബാനറിൽ നിർമിച്ചിരിക്കുന്നു.

Also Read- 2023ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് ജേതാവ് കീരവാണി; മലയാളിയുടെ പ്രിയപ്പെട്ട മരഗതമണി

advertisement

ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, എഡിറ്റർ നൗഫൽ അബ്ദുള്ള, സിനിമാറ്റോഗ്രാഫി ശ്യാംപ്രകാശ് എം എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രതീന, പ്രൊഡക്ഷൻ ഡിസൈൻ ജ്യോതിഷ് ശങ്കർ, ചീഫ് അസോ ഡയറക്ടർ രഘുരാമ വർമ്മ, കോസ്റ്റും സമീറ സനീഷ്, മേക്ക് അപ്പ് ശ്രീജിത്ത് ഗുരുവായൂർ, കോ റൈറ്റർ അനിൽ നാരായണൻ, അസോ ഡിറക്ടർസ് റെമീസ് ബഷീർ, റോഹൻ രാജ്, പ്രൊഡക്ഷൻ എക്സി അനീഷ് നന്ദിപുലം, പി ആർ ഓ വാഴൂർ ജോസ്, സ്റ്റിൽസ് റിഷ്‌ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻ ഓൾഡ്മോങ്ക്സ്, പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ 10g മീഡിയ. കല്പക റിലീസ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ജാനകി ജാനേ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; നവ്യാ നായരും സൈജുകുറുപ്പും പ്രധാന വേഷങ്ങളില്‍
Open in App
Home
Video
Impact Shorts
Web Stories