‘‘ഒരു പ്രൊഡക്‌ഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ എനിക്കൊരു ടീമുണ്ട്. അതില്‍ സ്ട്രക്ച്ചറല്‍ എൻജിനീയര്‍മാര്‍, അസോഷ്യേറ്റ് ആര്‍ട് ഡയറക്ടര്‍മാര്‍, ആര്‍ട് അസിസ്റ്റന്റ്സ് എന്നിങ്ങനെ എല്ലാവരുമുണ്ട്. കൂടാതെ മരപ്പണിക്കാര്‍, അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്യുന്നവര്‍, സ്റ്റിക്കറിങ് ടീം, ഗ്ലാസ് വര്‍ക്കിങ് ടീം, ഫൈബര്‍ മോണ്‍ഡിങ്, അക്രിലിക് വര്‍ക്ക്, വെല്‍ഡിങ് ടീം അങ്ങനെ ഒട്ടേറെയാളുകള്‍ എനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ മിസ്റ്റര്‍ രാജേഷ് സിനിമയുടെ റിലീസിന് ശേഷം ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്തെ കരിവാരിതേക്കുന്നു. എല്ലാവര്‍ക്കും ലഭിക്കേണ്ട അംഗീകാരത്തെ തട്ടിയെടുക്കുന്ന രാജേഷിനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കരുത്. മാധ്യമങ്ങള്‍ കൃത്യമായ അന്വേഷണം നടത്താതെ രാജേഷിനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഈ വിഷയത്തില്‍ ഫെഫ്ക മാധ്യമങ്ങളെ അറിയിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.’’– മുത്തുരാജ് കത്തിൽ പറയുന്നു.
advertisement
സിനിമ മേഖലയിൽ പ്രൊഡക്‌ഷൻ ഡിസൈനർ, ആർട് ഡയറക്ടർ ആയി വർക്ക് ചെയ്യുന്നവരിൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ വാർത്ത പ്രചാരണം നിർത്തലാക്കണമെന്നും ഫെഫ്ക ആർട് ഡയറക്ടേഴ്സ് യൂണിയൻ സെക്രട്ടറി നിമേഷ് എം. താനൂർ ആവശ്യപ്പെട്ടു.