പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവൻ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ തുടങ്ങിയവര്‍ക്കൊപ്പം ബിഗ് ബോസ് ദാസ് ലച്ചു എന്ന ഐശ്വര്യ സുരേഷും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
advertisement
സൈക്കോ ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യുവൻ ശങ്കർ രാജയുടെ മാസ്മരിക ഗാനങ്ങൾ ചിത്രത്തിന് മുതല്‍ക്കൂട്ടാകും. ക്യാമറ – ഹരി പി വേദനത്, എഡിറ്റർ – മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ – ജാക്കി, ആക്ഷൻ – ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ – ഗോപി പ്രസന്ന, പി ആർ ഒ – ശബരി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Sep 03, 2023 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Iraivan Trailer | ജയം രവിക്കും നയന്‍താരക്കുമൊപ്പം ബിഗ്ബോസ് താരം ലച്ചു; സൈക്കോ ക്രൈം ത്രില്ലര്‍ ചിത്രം ഇരൈവന്‍ ട്രെയിലര്‍
