വലിയ കൗതുകങ്ങളാണ് ചിത്രത്തിൻ്റെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത് എന്നണിയറപ്രവർത്തകർ. നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ചിത്രത്തിനുണ്ട്. പലപല ഷെഡ്യൂകളിലായി 160 ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. 2026 മാർച്ച് 19ന് റിലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് ആട് 3യുടെ ആദ്യ പ്രഖ്യാപനം എത്തി.
പാലക്കാട്ട് ചിത്രീകരണം നടന്നുവരുന്ന ചിത്രത്തിൽ ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമ്മജൻ ബൊൾഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണി രാജൻ പി. ദേവ്, ശ്രിന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ, എന്നിവരാണ് പ്രധാന താരങ്ങൾ.
advertisement
സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ- സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കോളിൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര; പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.
പാലക്കാടിനു പുറമേ ഇടുക്കി, തൊടുപുഴ, തേനി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാകുക. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Release date announced for Jayasurya movie Aadu 3. The movie is arriving on 19 March 2026. The film has had a shooting extending more than 160 days across locations