TRENDING:

L2 Empuraan| എമ്പുരാനിലെ ആ ആൾ ജെറ്റ്ലിയോ?

Last Updated:

എമ്പുരാനിൽ അബ്രാം ഖുറേഷിയോടൊപ്പം കട്ടയ്ക്ക് നിൽക്കാൻ ജെറ്റ്ലി എത്തുമോ? ഇപ്പോൾ പിന്തിരിഞ്ഞ് നിൽക്കുന്ന ആ ദേഹം ഒരുതലമുറയെ ആകെ ത്രസിപ്പിച്ച അയാൾ തന്നെയാകുമോ? കാത്തിരിക്കാം.... ചിലപ്പോൾ ബിരിയാണി കിട്ടിയാലോ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആ തലയും ചെവിയും കണ്ടിട്ട് അങ്ങനെ തോന്നുന്നു! 80കളിലും 90കളിലും യുവത്വത്തെ ത്രസിപ്പിച്ച ലോക ആക്ഷൻ ഹീറോയാണോ എമ്പുരാനിലെ സസ്പെൻസ്.
News18
News18
advertisement

ബ്രൂസിലിക്കു ശേഷം ആക്ഷൻ ലോകത്ത് ജാക്കിചാൻ കൊടികുത്തി വാഴുമ്പോൾ സമാന്തരമായി വഴിവെട്ടി കയറി വന്ന ഒരാൾ കൂടി ഉണ്ടായിരുന്നു ലോക സിനിമയിലെ ആക്ഷൻ ഹീറോ ആയി. സാക്ഷാൽ ജെറ്റ്ലി. തീയറ്ററുകളിൽ അങ്ങനെ സിനിമകൾ അധികം വരില്ലായിരുന്നു, പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലെ ടാക്കീസുകളിൽ. വി സി ആറിലും വിസിപിയിലും കാസറ്റ് ഇട്ടാണ് അന്നത്തെ തലമുറ ജെറ്റ്ലി സിനിമകൾ കണ്ടത്. ഓരോ സ്റ്റണ്ട് സീനുകളും കണ്ടിരിക്കുന്നവരെ നിലത്തുനിന്ന് വായുവിലേക്ക് തുള്ളിച്ചിരുന്നു. അമ്മാതിരി ഫൈറ്റായിരുന്നു ജറ്റിലിയുടേത്.

advertisement

സിംഗപ്പൂർ പൗരനായ ജെറ്റ്‌ലി അമേരിക്കയിൽ ആയിരുന്നു സ്ഥിരതാമസം. ഇപ്പോൾ 63 വയസ്സ് ഉണ്ടാകും. കുറേക്കാലമായി സിനിമയിൽ സജീവമല്ലാതായിരുന്ന ജെറ്റ്ലി മാധ്യമങ്ങൾക്ക് മുന്നിലും എത്തിയിരുന്നില്ല. കഴിഞ്ഞ വർഷം ഒരു വാർത്താസമ്മേളനം നടത്തി. അന്ന് ഇങ്ങനെ പറഞ്ഞു."ഞാൻ ഇതുവരെ മരിച്ചിട്ടില്ല"

ലീ ബെയ്ജിംഗ് വുഷു ടീമിനു വേണ്ടി ആദ്യ ദേശീയ ചാമ്പ്യൻഷിപ്പ് നേടിയാണ് മാർഷൽ ആർട്ട് രംഗത്ത് ജെറ്റ്ലി സാന്നിധ്യം ഉറപ്പിക്കുന്നത്. 19-ാമത് വുഷൂവിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹം ഷാവോലിൻ ടെമ്പിൾ (1982) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഒരു അഭിനേതാവായി ചൈനയിൽ വലിയ പ്രശംസ നേടി.

advertisement

Also Read- Empuraan| 'കേരളം ഭയക്കേണ്ട വിഷസർപ്പം, രാജവെമ്പാല ഞാൻ തന്നെയാണ്': ​ഗോവർദ്ധന് ലൂസിഫർ എഴുതിയ കത്ത്

സംവിധായകൻ ഷാങ് യിമാവിന്റെ 2002 ഹീറോ, ഫിസ്റ്റ് ഓഫ് ലെജന്റ്, റോട്ടൻ ടൊമാറ്റോസിന്റെ ഏറ്റവും മികച്ച പ്രശസ്തി നേടിയ ചിത്രം, വൺസ് അപ്പോൺ എ ടൈം ഇൻ ചൈന പരമ്പര ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. അതിൽ നാടോടി നായകനായ വോഗി ഫെയ്-ഹെയ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ലിത്തോൽ വെപ്പൺ 4 (1998) എന്ന ചിത്രത്തിൽ വില്ലൻ ആയി ലി ഷാ റെയ്നോൾസ് അഭിനയിച്ചു. ഹോളിവുഡിലെ ആദ്യ നായകനായ ഹാരി സിംഗ് ആയിരുന്നു റോമി മോസ്റ്റ് ഡെയ് (2000).

advertisement

ലാക് ബെസ്സൺ ഡ്രാഗണിലെ ചുംബിയും അൺലാഷുസുമായുള്ള ഫ്രെഞ്ച് സിനിമയിലും അദ്ദേഹം നിരവധി ആക്ഷൻ ഫിലിമുകളിൽ അഭിനയിച്ചു. ദ് വൺ (2001), ദ ഫോർബേഡം കിംഡം (2008), ജാക്കി ചാൻ, സിൽവെസ്റ്റർ സ്റ്റാലൻ ഉൾപ്പെടെയുള്ളവരുമൊത്ത് എക്സ്പൻഡബിൾസ് മൂവി, ദി മമ്മി: ട്രം ഓഫ് ദി ഡ്രാഗൺ ചക്രവർത്തി (2008) എന്നീ ചിത്രങ്ങളിലെ കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു.

Also Read - Empuraan| എമ്പുരാനിൽ‌ ഷാരുഖ് അഭിനയിച്ചിട്ടുണ്ടോ? ചിരിപടര്‍ത്തി മോഹൻലാലിന്റെയും പൃഥ്വിയുടെയും മാസ് മറുപടി

advertisement

ഇനി എങ്ങാനും എമ്പുരാനിൽ അബ്രാം ഖുറേഷിയോടൊപ്പം കട്ടയ്ക്ക് നിൽക്കാൻ ജെറ്റ്ലി എത്തുമോ? ഇപ്പോൾ പിന്തിരിഞ്ഞ് നിൽക്കുന്ന ആ ദേഹം ഒരുതലമുറയെ ആകെ ത്രസിപ്പിച്ച അയാൾ തന്നെയാകുമോ? കാത്തിരിക്കാം.... ചിലപ്പോൾ ബിരിയാണി കിട്ടിയാലോ?

മലയാളം വാർത്തകൾ/ വാർത്ത/Film/
L2 Empuraan| എമ്പുരാനിലെ ആ ആൾ ജെറ്റ്ലിയോ?
Open in App
Home
Video
Impact Shorts
Web Stories