സിനിമയ്ക്ക് നേരെ ഉണ്ടാകുന്ന വിമർശനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. ബോക്‌സ്ഓഫീസ് കണക്കുകളെ ഒരു സിനിമയുടെ വിജയത്തിന്‍റെ പാരാമീറ്ററായി താൻ കണക്കാകുന്നില്ലെന്നായിരുന്നു വസന്‍ ബാലയുടെ പ്രതികരണം. ഈ വാക്കുകള്‍ ഏറെ ട്രോളുകൾക്ക് വഴിവെക്കുകയുണ്ടായി. ബോക്സോഫീസ് വിജയം എന്നത് ജനങ്ങളുടെ അംഗീകാരത്തിന്‍റെ തെളിവാണെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
ഈ മാസം 11നായിരുന്നു ജിഗ്ര തീയേറ്ററുകളിൽ എത്തിയത്. ആലിയ ഭട്ടും കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷസും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. ദസറയും ദീപാവലിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള റിലീസാണ് ജിഗ്രയ്ക്ക് ലഭിച്ചത്. എന്നാൽ നെഗറ്റീവ് റിവ്യൂ സിനിമയുടെ കളക്ഷനെ നല്ല രീതിയിൽ തന്നെ ബാധിക്കുകയായിരുന്നു. 80 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 25 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. സിനിമ ബോക്‌സ് ഓഫീസ് കൂപ്പുകുത്താനുള്ള സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകളും മുന്നോട്ട് വെക്കുന്നത്.
advertisement
ഇതിനിടെ 'ജിഗ്ര' തന്റെ സാവി എന്ന ചിത്രം കോപ്പിയടിച്ചതാണെന്നും ചിത്രത്തിന്റെ ബോക്സോഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചതാണെന്നുമുള്ള നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാറിന്റെ ആരോപണം ഏറെ ചർച്ചയായിരുന്നു. ഇതിനോട് സംവിധായകൻ കരൺ ജോഹര്‍ നടത്തിയ പ്രതികരണവും വാര്‍ത്തകള്‍ക്ക് വഴിവെച്ചിരുന്നു.